കിഴക്കന്‍ അന്റാര്‍ട്ടിക്ക മഞ്ഞുപാളിയുടെ അടിയില്‍ നിന്നുയര്‍ന്നുവന്ന ഒരു കണ്ടെത്തല്‍ ശാസ്ത്രരംഗത്ത് വലിയ മുന്നേറ്റമായിരിക്കുകയാണ്.
ഇപ്പോള്‍ മഞ്ഞുമൂടികിടക്കുന്ന അന്റാര്‍ട്ടിക്ക ഭൂഖണ്ഡം നദീശൃംഖലകളും സമൃദ്ധമായ സസ്യജാലങ്ങളും നിറഞ്ഞ പ്രദേശമായിരുന്നുവെന്നാണ് കണ്ടെത്തല്‍. അന്റാര്‍ട്ടിക്കന്‍ മഞ്ഞുപാളിയുടെ 2 കിലോമീറ്റര്‍ അടിയിലായാണ് ഒരു പ്രദേശം തന്നെ കണ്ടെത്തിയത്. ഇതില്‍ വിവിധ തരം ജീവികളുമുണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.സ്റ്റുവാര്‍ട്ട് ജാമിസണും ഡര്‍ഹാം യൂണിവേഴ്സിറ്റിയിലെ ഗ്ലേഷ്യോളജിസ്റ്റുകളുടെ സംഘവും നേതൃത്വം നല്കിയ ഈ പര്യവേഷണം ധ്രുവപ്രദേശങ്ങളെക്കുറിച്ചുള്ള മുന്‍ കാഴ്ച്ചപ്പാടുകളെയും നിഗമനങ്ങളെയും പാടേ മാറ്റിമറിക്കുന്നതാണ്.
മഞ്ഞുപാളികള്‍ വന്ന് മൂടുന്നതിന് മുമ്പ് ഈ പ്രദേശം ഒരു നദിയുടെ തീരമായിരുന്നു. അല്‍പ്പം തണുപ്പുണ്ടെങ്കിലും സാധാരണ മനുഷ്യവാസയോഗ്യമായതെല്ലാം ഇവിടെയുണ്ടായിരുന്നു. 34 ദശലക്ഷം വര്‍ഷത്തിന് മുകളില്‍ പഴക്കമുണ്ടാകും ഈ സ്ഥലത്തിനെന്നാണ് കണ്ടെത്തല്‍.
ഈ കാലഘട്ടം അന്റാര്‍ട്ടിക്കയില്‍ ദിനോസറുകള്‍ അലഞ്ഞുനടന്ന കാലഘട്ടത്തിന് സമാനമാണ്. അത് അന്ന് വലിയ ഭൂഖണ്ഡമായ ഗോണ്ട്വാനയുടെ ഭാഗമായിരുന്നു. ഗോണ്ട്വാനയുടെ ശിഥിലീകരണത്തിനു ശേഷവും ഈ സ്ഥലം നിലനിന്നുവെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്, ഏകദേശം 20 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വമ്പന്‍ ഹിമപാതത്തില്‍ നശിക്കുന്നത് വരെ ഈ സ്ഥലം ഇങ്ങനെ തന്നെ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍.
അതേസമയം അന്റാര്‍ട്ടിക്കയിലെ അമുണ്ട്സെന് കടലിന്റെ അടിത്തട്ടില്‍ നിന്ന് ആമ്പര്‍ ശകലങ്ങള്‍ കണ്ടെത്തിയതും ഈ പുതിയ കണ്ടെത്തലിനോട് ചേര്‍ത്ത് വായിക്കുകയാണ് ഗവേഷകര്‍.
ധ്രുവങ്ങള്‍ ഒരു കാലത്ത് ഇതുപോലെയായിരുന്നില്ല എന്നതാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. അതുപോലെ തന്നെ ഭാവിയില്‍ മറ്റ് പ്രദേശങ്ങളും ധ്രുവങ്ങള്‍ക്ക് സമാനമായി മാറിയേക്കാം എന്ന മുന്നറിയിപ്പും ഗവേഷകര്‍ നല്‍കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.