അപ്രതീക്ഷിത തിരിച്ചടി: ഇല്ലാ ഇല്ലാ വിശ്വസിക്കില്ല!! ഫലം സത്യമല്ല, അംഗീകരിക്കില്ല; മഹാരാഷ്‌ട്രയിലെ ജനവിധി താങ്ങാനാകാതെ ചെന്നിത്തല,

മുംബൈ: മഹാവികാസ് അഘാഡിയുടെ പതനം അവിശ്വസനീയമെന്ന് ചെന്നിത്തല. മഹാരാഷ്‌ട്രയിലെ ജനവിധിയില്‍ പൊരുത്തകേടുകള്‍ ഉണ്ടെന്നും ഫലം അംഗീകരിക്കാൻ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അവിശ്വസനീയമാണ്. പൊതുജനവികാരവുമായി പൊരുത്തപ്പെടാത്ത ഫലമായതിനാല്‍ ജനവിധി സ്വീകരിക്കാൻ കഴിയില്ല.

 മഹായുതിയും മഹാവികാസ് അഘാഡിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഈ ഫലം എങ്ങനെ വിശ്വസിക്കാനാകും? തൊഴിലില്ലായ്മ, പണപ്പെരുപ്പം, അഴിമതി തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു.

 ഈ പ്രശ്‌നങ്ങളെല്ലാം ലാഡ്ലി ബെഹ്ന യോജനയില്‍ അവസാനിച്ചുവെന്നാണോ പറയുന്നത്? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്‌ട്രയിലെ പൊതുജനങ്ങള്‍ മഹാവികാസ് അഘാഡിക്ക് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. 

എന്നാല്‍ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നോക്കിയാല്‍ മഹാവികാസ് അഘാഡിയുടെ വമ്പൻ നേതാക്കള്‍ വരെ പരാജയപ്പെട്ടുവെന്ന് കാണാം. ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് ഫലം മഹാരാഷ്‌ട്രയിലെ പൊതുജനങ്ങള്‍ അംഗീകരിക്കില്ല" - രമേശ് ചെന്നിത്തല പറഞ്ഞു.

മഹാരാഷ്‌ട്രയുടെ കോണ്‍ഗ്രസ് ഇൻ-ചാർജ് ആയിരുന്നു രമേശ് ചെന്നിത്തല. ചുമതലയുടെ ഭാഗമായി കഴിഞ്ഞ ഏതാനും നാളുകള്‍‌ അദ്ദേഹം മഹാരാഷ്‌ട്രയില്‍ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുകയായിരുന്നു. അപ്രതീക്ഷിത തിരിച്ചടി അംഗീകരിക്കാൻ കഴിയാതെ വന്നതോടെ ഫലം വിശ്വസനീയമല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചെന്നിത്തല.

മഹാരാഷ്‌ട്രയില്‍ 288 അംഗ നിയമസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മഹാവികാസ് അഘാഡി പരിതാപകരമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്. 

230 സീറ്റുകളിലും ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം മുന്നേറി. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !