മുംബൈ: മഹാരാഷ്ട്രയും ഝാർഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിൽ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേർക്കുനേർ.
4136 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1,00,186 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്.9.7 കോടി വോട്ടർമാരാണ് വോട്ടർപട്ടികയിലുള്ളത്. 23നാണ് വോട്ടെണ്ണൽ. ഝാർഖണ്ഡിൽ രണ്ടാം ഘട്ടത്തിൽ 38 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. ഈ മാസം 13 നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്.
മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറണ്ടി, പ്രതിപക്ഷ നേതാവ് അമർ ബൗരി, സ്പീക്കർ രവീന്ദ്രനാഥ് മഹാതോ, ജെഎംഎം നേതാവ് കൽപ്പന സോറൻ, മുഖ്യമന്ത്രിയുടെ സഹോദരൻ ബസന്ത് സോറൻ, മന്ത്രി ഇർഫാൻ അൻസാരി, മുൻ ഉപമുഖ്യമന്ത്രി സുധേഷ് മഹാതോ തുടങ്ങിയവർക്ക് ഇന്ന് നിർണായകം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.