മുംബൈ: ബൈക്കിന് പിന്നിലിരുന്ന വനിതാ സുഹൃത്ത് ബൈക്കില്‍ നിന്ന് വീണു മരിച്ചു. യുവാവിനെതിരെ കേസ് എടുത്ത് പൊലീസ്. മുംബൈയിലെ പന്ത് നഗർ പൊലീസാണ് ചെമ്പൂർ സ്വദേശിയായ 28കാരനെ അറസ്റ്റ് ചെയ്തത്.
മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് 28കാരൻ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഏഴേമുക്കാലോടെയുണ്ടായ അപകടത്തിലാണ് പൊലീസ് നടപടി. ഘാട്കോപറിലെ വിഖ്രോറി ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്തുള്ള പാലത്തില്‍ വച്ചാണ് അപകടമുണ്ടായത്. യുവാവും വനിതാ സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം തട്ടിയതോടെയാണ് യുവതി നിലത്ത് വീണ് പരിക്കേറ്റത്.ആശുപത്രിയിലെത്തിച്ച 25കാരിയായ മേഘ ഷഹാന ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇതിന് പിന്നാലെ അനില്‍ പവാർ എന്ന പൊലീസ് കോണ്‍സ്റ്റബിളാണ് യുവാവിനെതിരെ കേസ് എടുത്തത്. ഇർഫാൻ ഖാൻ എന്ന യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. .
ദിവ സ്വദേശിനിയാണ് യുവതി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ അയച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.