കാഞ്ഞിരപ്പള്ളി: പുതിയതായി നിർമ്മാണം പൂർത്തീകരിച്ച സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ്- സീതാറാം യച്ചൂരി ഭവൻ ചൊവ്വാഴ്ച പാർട്ടി പിബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉല്‍ഘാടനം ചെയ്യും.
കാഞ്ഞിരപ്പള്ളി കുരിശു കവലയില്‍ ആനത്താനം റോഡില്‍ മൂന്ന് നിലകളിലായി നിർമ്മിച്ചിട്ടുള്ള ഈ ഓഫീസ് മന്ദിരത്തില്‍ സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ്, കാഞ്ഞിരപ്പള്ളി താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (സിഐടിയു) ഓഫീസ്, വിപുലമായ ലൈബ്രറി, പാലിയേറ്റിവ് കേന്ദ്രം, സോഷ്യല്‍ മീഡിയാ സംവിധാനമുറി,350 ലേറെ പേർക്കിരിക്കാവുന്ന ശബ്ദ ക്രമീകരണ ഓഡിറ്റോറിയം, മൂന്ന് മിനി കോണ്‍ഫറൻസ് ഹാളുകള്‍ എന്നിവ പുതിയ ഓഫീസ് മന്ദിരത്തിലുണ്ടാകും.
കാഞ്ഞിരപ്പള്ളി ഏരിയായിലെ 13 ലോക്കല്‍ കമ്മിറ്റികളുടെ പരിധിയിലുള്ള 225 ബ്രാഞ്ചുകളിലെ 355O സി പി ഐ എം അംഗ ങ്ങളില്‍ നിന്നും പാർട്ടി അനുഭാവികള്‍, ബന്ധുക്കള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച പണം ഉപയോഗിച്ചാണ് ഈ മന്ദിരം നിർമ്മിച്ചിട്ടുള്ളത്.
സി.പി.ഐ.എം ൻ്റെ മുൻ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ഓർമ്മയ്ക്കായി ഇന്ത്യയിലെ ആദ്യത്തെ സ്മാരകമായി ഇത് അറിയപ്പെടും.
സി പി ഐ എം ൻ്റെ മുതിർന്ന നേതാവും ദേശാഭിമാനി ജനറല്‍ മാനേജരുമായ കെ ജെ തോമസ് ചെയർമാനും കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗം അഡ്വ.പി ഷാനവാസ് ട്രഷററുമായ കമ്മിറ്റിക്കായിരുന്നു നിർമ്മാണ ചുമതല .
ചൊവ്വാഴ്ച വൈകുന്നേരം നാലിനാണ് ഉല്‍ഘാടനം. ഉല്‍ഘാടനത്തിനു ശേഷം കാഞ്ഞിരപ്പള്ളി പേട്ട കവലയിലുള്ള തോംസണ്‍ മൈതാനിയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും.
മന്ത്രി വി എൻ വാസവൻ, ജില്ലാ സെക്രട്ടറി എ വി റസല്‍ ,നേതാക്കളായ വൈക്കം വിശ്വൻ, കെ ജെ തോമസ്, അഡ്വ.കെ അനില്‍കുമാർ എന്നിവർ പങ്കെടുക്കും. പൊതുസമ്മേളനത്തിനു ശേഷം ആലപ്പുഴ ബ്ലു ഡയമണ്ട് സി ൻ്റെ ഗാനമേള ഉണ്ടായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.