കോട്ടയം: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കമ്മീഷൻ്റെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് 'എന്ന ശുപാർശക്കെതിരെ മന്ത്രി വാസവൻ്റെ പ്രസ്ഥാവന വിചിത്രമാണെന്ന് ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ബിജുകുമാർ അഭിപ്രായപ്പെട്ടു.
രാജ്യത്ത് തെരഞ്ഞെടുപ്പ് ഏകീകരിച്ചാൽ ഫെഡറൽ സംവിധാനത്തെയും സാംസ്ക്കാരത്തെയും മുറുകെ പിടിക്കുന്ന ഭരണഘടനയെ അട്ടിമറിക്കാനാണെന്ന് മന്ത്രിയുടെ വാദം എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല.രാജ്യത്ത് ഇടക്കിടക്ക് ഉണ്ടാകുന്ന പൊതു തെരഞ്ഞെടുപ്പുകൾ നഷ്ടപ്പെടുത്തുന്ന ഭരണ ദിനങ്ങൾ പൊതുജനങ്ങൾക്ക് ഉണ്ടാക്കുന്നത് ഭീകരമായ ദുരിതങ്ങളാണ്. അത് കൂടാതെയാണ് രാഷ്ട്രീയ കക്ഷികളുടെ താന്നോന്നിത്വം കൊണ്ട് അടിച്ചേൽപ്പിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പുകൾ.
വായനാട് പാർലമെൻ്റ് മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലത്തിലും കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പ് തന്നെ മികച്ച ഉദാഹരണങ്ങളാണ്.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള ജനപ്രതിനിധികൾ ഒരു മാസമാണ് ഈ മണ്ഡലങ്ങളിൽ തമ്പടിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. ഇത് സംസ്ഥാന ഖജനാവിനുണ്ടാക്കിയ അധിക ബാധ്യത എത്ര എന്ന കണക്ക് ധനകാര്യ വകുപ്പ് പുറത്തുവിടണമെന്നും ബിജുകുമാർ പറഞ്ഞു.
2047 ആകുന്നതോടെ ഭാരതത്തെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന രാജ്യത്തിന് രാം നാഥ് കോവിന്ദിൻ്റെ ശുപാർശ ഗുണകരമായ നിർദ്ദേശങ്ങളാണ്.
ആ ശുപാർശ കൾക്ക് അംഗീകാരം നൽകിയ കേന്ദ്ര മന്ത്രിസഭ അഭിനന്ദനം അർഹിക്കുന്നതായും ബിജുകുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.