റബര്‍ ബോര്‍ഡ് നാഥനില്ലാക്കളരിയായിട്ട് നാലുമാസം; റബര്‍ വില കൂപ്പുകുത്തിയിട്ടും തിരിഞ്ഞു നോക്കാതെ കേന്ദ്ര സര്‍ക്കാര്‍,

കോട്ടയം: റബർ വില കുപ്പുകുത്തുമ്പോഴും റബർ ബോർഡിന് നാഥനില്ലാതായിട്ട് നാലുമാസം. മുൻ ചെയർമാൻ സാവർധനാനിയുടെ കാലാവധി ജൂണ്‍ 30 ന് കഴിഞ്ഞതോടെ ആ സ്ഥാനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്.

ടയർ കമ്പിനികള്‍ ആഭ്യന്തരവിപണിയില്‍ നിന്നും വിട്ടു നിന്നതോടെ റബർ വില കൂപ്പുകുത്തുകയാണ് രാജ്യത്ത് ഇപ്പോള്‍.

കഴിഞ്ഞ 35 ദിവസത്തിനിടയില്‍ ഒരു കിലോ റബറിന് 57 രൂപയാണ് കുറഞ്ഞത്. ബാങ്കോക് വില ഒരു കിലോ ആർഎസ്‌എസ് 4 റബറിന് ബുധനാഴ്ച്ച 191 രൂപയായി. റബർ ബോർഡ് നിശ്ചയിച്ചത് 180 രൂപ. കർഷകരില്‍ നിന്നും വ്യാപാരികള്‍ റബർ ശേഖരിച്ചത് 172 രൂപയ്ക്ക്. സമീപകാലത്ത് റബറിനുണ്ടായ ഏറ്റവും വലിയ വിലയിടിവാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ടയർ കമ്പിനികള്‍ ഇറക്കുമതിയെ ആശ്രയിക്കുന്നതാണ് വിലയിടിവിന്‍റെ പ്രധാന കാരണം. ഇറക്കുമതി തടയാൻ റബർ ബോർഡ് യാതൊരു ഇടപെടലും നടത്തുന്നില്ല. റബർ ബോർഡ് ചെയർമാന്‍റെ കസേര ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാലുമാസം പിന്നിട്ടു. ആസ്ഥാനത്തേക്ക് പുതിയൊരാളെ നിയമിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല.

ഇറക്കുമതി തടസ്സം നേരിട്ട സമയത്താണ് ആഭ്യന്തര വില ഉയർന്നത്. വീണ്ടും ഇറക്കുമതി സജീവമായതോടെ വില കുപ്പു കുത്തുകയായിരുന്നു. വില ഇടിഞ്ഞു തുടങ്ങിയതോടെ പലരും ടാപ്പിംഗ് നിർത്തിവെച്ചിരിക്കുകയാണ്. ഈ നില തുടർന്നാണ് റബർ കൃഷി പൂർണമായും ഉപേക്ഷിക്കാൻ കർഷകരുടെ തീരുമാനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !