ഹരിപ്പാട്: മദ്യലഹരിയില്‍ അയല്‍വാസിയായ വീട്ടമ്മയെ കൈക്കോടാലി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍.
കാർത്തികപ്പള്ളി പുതുക്കുണ്ടം പുത്തൻ കണ്ടത്തില്‍ ലീല (50) യെ കൈക്കോടാലി കൊണ്ട് വെട്ടിപ്പരിക്കല്‍പ്പിച്ച കാർത്തികപ്പള്ളി പുതുക്കുണ്ടം ചുടുകാട് ലക്ഷംവീട് കോളനിയില്‍ രാജനെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായ പ്രതി മദ്യലഹരിയില്‍ ലീലയുടെ വീടിന് സമീപം വന്ന അസഭ്യം പറഞ്ഞതിനെ എതിർത്തതിന്റെ വിരോധത്താല്‍ വീട്ടില്‍ പോയി രാജൻ കൈക്കോടാലിയുമായി എത്തി ലീലയുടെ പുറത്തും കഴുത്തിനു പുറകിലും ഇടത് ചെവിയുടെ പുറകിലും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
മൂർച്ച കുറവായിരുന്ന കൈക്കോടാലി ആയതുകൊണ്ട് മാത്രമാണ് ജീവൻ നഷ്ടപ്പെടാതിരുന്നത്. സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ചതിന് പ്രതിക്കെതിരെ നേരത്തെയും കേസുകളുണ്ട്. പരിക്കേറ്റ ലീലയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.