ആലപ്പുഴയിലെ സ്കൂളില്‍ 27 വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നല്‍കി

ആലപ്പുഴ: ആലപ്പുഴ ലിയോതേർട്ടീന്ത് എച്ച്‌ എസ് എസിലെ 27 വിദ്യാർത്ഥികള്‍ക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും.സ്കൂളിന് അവധി നല്‍കി.

12 പേർ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. പ്ലസ് വണ്‍ സയൻസ് ബാച്ച്‌ വിദ്യാർത്ഥികളായ ആസിഫലി (16), മുഹമ്മദ് ആരിഫ് (16), മുഹമ്മദ് മുഹ്സിൻ (16), അഭിനവ് ജോസഫ് (16), ആർ പി റിജോ (16), ഷാരോണ്‍ ടി ജോസ് (16) എന്നിവരടക്കമുള്ളവരാണ് ചികിത്സതേടിയത്. 

ഇതില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട ഷാരോണ്‍ ടി ജോസിനെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നിരീക്ഷണമുറിയില്‍ ഇരുത്തി ചികിത്സ നല്‍കിയശേഷം വിട്ടയച്ചു. ബാക്കിയുള്ളവരെ മെഡിക്കല്‍ സംഘം സ്കൂളിലെത്തി പരിശോധിച്ചശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു.

ദേശീയവിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഉച്ചഭക്ഷണത്തിനുശേഷം നല്‍കാനിരുന്ന വിരഗുളിക വിതരണവും മാറ്റിവെച്ചു. വിദ്യാർത്ഥികളുടെ കൈയിലും കഴുത്തിലും വയറിലുമാണ് ചൊറിച്ചില്‍ അനുഭവപ്പെട്ടത്. 

അസഹ്യമായതോടെയാണ് പലരും ചികിത്സതേടിയത്. വിവരമറിഞ്ഞ് മാതാപിതാക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. തിങ്കളാഴ്ച പ്ലസ് വണ്‍ സയൻസ് ബാച്ചില്‍ ക്ലാസ് മുറിയിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. സഹപാഠികളായ അഭിനന്ദ് (16), സനൂപ് (16), സ്റ്റീവ് (16) എന്നിവർക്കാണ് ആദ്യം ചൊറിച്ചിലും ബുദ്ധിമുട്ടും നേരിട്ടത്. ഇവർ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. 

തുടർന്ന് സ്കൂള്‍ അധികൃതർ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. ചൊവ്വാഴ്ച ആരോഗ്യവിഭാഗം സ്കൂളിലെത്തി ക്ലാസ് മുറികള്‍ അണുവിമുതമാക്കി മടങ്ങിയതിന് പിന്നാലെയാണ് വീണ്ടും ചൊറിച്ചില്‍ വില്ലനായത്. 

നനഞ്ഞിരിക്കുന്ന ക്ലാസ് മുറിയില്‍ ബാഗുവെച്ച്‌ പുറത്തിറങ്ങിയ കുട്ടികള്‍ക്കാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നീട് ഹയർസെക്കൻഡറി ബ്ലോക്കിലെ മറ്റ് കുട്ടികളിലേക്ക് ചൊറിച്ചില്‍ പടർന്നതോടെ സ്കൂളിന് അവധി നല്‍കി. ഇതിന് പിന്നാലെ ഡിഎംഒ ഓഫിസിലെ മെഡിക്കല്‍ സംഘം സ്കൂളിലെത്തി ചൊറിച്ചില്‍ നേരിട്ട വിദ്യാർഥികളെ വിശദമായി പരിശോധിച്ചു.

 കൂട്ടത്തോടെ ചൊറിച്ചില്‍ അനുഭവപ്പെട്ട ക്ലാസ് മുറിയില്‍ പ്രാണികളുടെ ആക്രമാണോയെന്ന് സംശയമുണ്ടെന്ന് ഹയർ സെക്കൻഡറി പ്രിൻസിപ്പല്‍ പി ജെ യേശുദാസ് പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും ബുധനാഴ്ച പ്ലസ്വണ്‍ സയൻസ് ബാച്ചിന് അവധിനല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.

അതേസമയം, സംസ്ഥാന സ്കുള്‍ ശാസ്ത്രോത്സവത്തിന്റെ പ്രധാനവേദികളിലൊന്നായ ലിയോതേർട്ടീന്ത് സ്കൂളിലെ ക്ലാസ് മുറിയില്‍ ടീച്ചിങ് എയ്ഡുമായി ബന്ധപ്പെട്ട പ്രവർത്തികളാണ് നടന്നത്. ഇതിനൊപ്പം ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ച കെമിക്കലില്‍ നിന്നുണ്ടായതാണോ എന്ന സംശയവുമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !