കൊല്ലം: വനിതാഡോക്ടറുടെ വീട്ടില്‍ നിന്ന് സ്വർണം മോഷ്ടിച്ച ജോലിക്കാരി പിടിയില്‍. മൂന്നാംകുറ്രി അറുനൂറ്റിമംഗലം വിജേഷ് മന്ദിരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ശാരികയാണ് (38) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 24 നാണ് ശാരിക പട്ടത്താനത്തുള്ള ഡോക്ടറുടെ വീട്ടില്‍ ജോലിക്കെത്തിയത്. തുടർന്ന് പലപ്പോഴായി, അലമാരയിലും പ്ലാസ്റ്റിക് ക്യാബിനിലുമായി സൂക്ഷിച്ചിരുന്ന രണ്ടു പവന്റെ നവരത്നമോതിരം, ഒരു പവന്റെ വള, മൂന്ന് പവന്റെ തളയും എന്നിവ മോഷ്ടിക്കുകയായിരുന്നു.മോഷണം നടക്കുന്ന സമയം പ്രായമായ അമ്മ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. മോഷ്ടിച്ച സ്വർണാഭരണങ്ങള്‍ പ്രതി രണ്ടാംകുറ്റിയിലുള്ള ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചു. കഴിഞ്ഞ ദിവസമാണ് ആഭരണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് പൊലീസില്‍ പരാതി നല്കി. ശാരികയുടെ ഭർത്താവ് ധനേഷ് മണിലാല്‍ മോഷണം, ഭവന ഭേദനം കേസുകളില്‍ സ്ഥിരം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു .
പണയം വച്ച സ്വർണം പൊലീസ് കണ്ടെടുത്തു. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷബ്ന, സവിരാജൻ, സി.പി.ഒമാരായ ഷെഫീക്ക്, അനു ആർ.നാഥ് എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.