119 ഭീകരര്‍ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറി:, ഒളിവില്‍ കഴിയുന്ന സംഘത്തില്‍ തദ്ദേശീയരും; ഇൻ്റലിജൻസിന്റെ മുന്നറിയിപ്പ്,

ശ്രീനഗർ: 119 ഭീകരർ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറിയെന്നും, ഇവരില്‍ 79 പേർ ബിർ പഞ്ചല്‍ റേഞ്ചിൻ്റെ വടക്ക് ഭാഗത്ത് ഒളിച്ചിരിക്കുന്നതായും ഇൻ്റലിജൻസിന്റെ മുന്നറിയിപ്പ്.

ജമ്മു കാശ്മീരില്‍ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി തീവ്രവാദ പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതേത്തുടർന്ന് പോലീസും മിലിട്ടറി ഇൻ്റലിജൻസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്

ഭീകരരുടെ നീക്കത്തെക്കുറിച്ച്‌ സൈനിക വൃത്തങ്ങള്‍ പറയുന്നത്:

119 ഭീകരരാണ് നിലവില്‍ ജമ്മു കശ്മീരില്‍ പ്രവർത്തിക്കുന്നത്. ഇവരില്‍ 79 പേർ അതിർത്തിക്ക് വടക്ക് ബിർ പഞ്ജാലില്‍ ഒളിച്ചിരിക്കുകയാണ്. 18 പേർ തദ്ദേശീയരും 61 പേർ പാക്കിസ്ഥാനികളുമാണെന്ന് റിപ്പോർട്ട്.

 ബിർ പഞ്ജാലിൻ്റെ തെക്ക് ഭാഗത്ത് 40 തീവ്രവാദികളുണ്ട്, അതില്‍ 34 പേർ വിദേശികളാണ്. 6 പേർ മാത്രമാണ് സ്വദേശികള്‍. ഈ വർഷം ഇതുവരെ ജമ്മു കശ്മീരില്‍ 25 ഭീകരാക്രമണ സംഭവങ്ങളാണ് ഉണ്ടായത്.

ഈ സംഭവങ്ങള്‍ 2024-ല്‍ 24 സൈനിക ഉദ്യോഗസ്ഥരുടെ വീരമൃത്യുവിലേക്കും 2023-ല്‍ സമാനമായ 25 ആക്രമണങ്ങളില്‍ സുരക്ഷാ സേനയുടെ 27 വീര മരണത്തിലേക്കും നയിച്ചു.

ഈ വർഷം (2024) സുരക്ഷാ സേന 61 ഭീകരരെ വധിച്ചു. ഇതില്‍ 45 പേർ ജമ്മു കശ്മീരിലും 16 പേർ നിയന്ത്രണ രേഖയ്ക്കു സമീപവും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരരില്‍ 21 പേർ പാകിസ്ഥാനികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വർഷം (2023) 60 ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ 35 പേർ സ്വദേശികളും 12 പേർ പാക്കിസ്ഥാനികളുമാണ്.

അതേസമയം, തീവ്രവാദ പ്രവർത്തനങ്ങള്‍ക്ക് പ്രാദേശിക പിന്തുണ കുറയുന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവർത്തനങ്ങള്‍ക്കുള്ള പ്രാദേശിക റിക്രൂട്ട്‌മെൻ്റ് കുറഞ്ഞു.

എന്നാല്‍, പാകിസ്ഥാൻ തങ്ങളുടെ അതിർത്തിക്കുള്ളില്‍ നിന്ന് തൊഴിലില്ലാത്ത യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് തുടരുകയാണ്- സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !