പാലായിൽ ചിട്ടി നടത്തിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് നിരവധി വ്യാപാരികളെയും കബളിപ്പിച്ച് ലക്ഷങ്ങൾ വില മതിക്കുന്ന മൊബൈൽ ഫോണുകളും തട്ടിയതായി വ്യാപാരികൾ..

പാലാ: ഇടപ്പാടിയിൽ ചിട്ടിനടത്തിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് ആരോപിച്ച് സ്ഥാപനമുടമയെ നിക്ഷേപകർ സ്ഥാപനത്തിനുള്ളിൽ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു.

ഇടപ്പാടി സീറോ ഗ്ലോബൽ മലങ്കര എന്ന പണമിടപാട് സ്ഥാപനത്തിലാണ് ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ച ശേഷം പണം നിക്ഷേപകർക്ക് നൽകാതെ കബളിപ്പിച്ചത്. പലരോടും സ്ഥപനമുടമ ഇടുക്കി ഉറുമ്പൻചോല നെടുംങ്കണ്ടം കുഴിവിള വീട്ടിൽ മനു (45) നെയാണ് നിക്ഷേപകർ തടഞ്ഞു വെച്ചു പ്രതിഷേധിച്ചത്..
മീനച്ചിൽ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ ഉദ്യോഗസ്ഥനാണ് എന്ന് തെറ്റിധരിപ്പിച്ചാണ് പലരിൽ നിന്നും യുവാവ് പണം കൈപറ്റിയിരിരുന്നത് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇടപ്പാടി, തലപ്പലം ഭാഗങ്ങളിലെ നിക്ഷേപകർ അറിയിച്ചതിനെ തുടർന്ന് ഭരണങ്ങാനം, തലപ്പലം പഞ്ചായത്തുകളിലെ ജനപ്രതിനിധികളായ സതീഷ് കെ. ബി. രാഹുൽ ജി നായർ. തുടങ്ങിയവർ സ്ഥലത്തെത്തി. 

തുടർന്ന് സ്ഥാപനത്തിൽ നിന്ന് മാറാൻ ശ്രമിച്ച ഉടമ മനുവിനെ തടഞ്ഞുവെച്ച് പാലാ പോലീസിനെ വിവരം അറിയിക്കുകയും പാലാ SHO ജോബിൻ ആന്റണി സ്ഥലത്തെത്തി വിശദാംശങ്ങൾ ശേഖരിക്കുകയും സ്ഥാപനത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പും കൂടാതെ സ്വർണ്ണം തട്ടിയെടുത്തത് ഉൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന് സ്ഥാപനത്തിന്റെ ഉടമ മനുവിനെ കസ്റ്റഡിയിൽ എടുക്കുകയും പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു പാലാ പൂവരണി കേന്ദ്രീകരിച്ചും യുവാവ് തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്.

പാലായിലെ നിരവധി മൊബൈൽഫോൺ ഷോപ്പുകളിൽ നിന്ന് ഫോണുകൾ വാങ്ങി ലക്ഷക്കണക്കിന് രൂപ വ്യാപാരികളെയും വഞ്ചിച്ചതായും വിവരങ്ങൾ പുറത്തു വരുന്നുണ്ട്,താനും വ്യാപാരികൾ ഇതിനോടകം പാലാ പോലീസിൽ പരാതി.

കസ്റ്റഡിയിൽ എടുത്ത യുവാവിനെ തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തതായി പാലാ SHO ജോബിൻ ആന്റണി അറിയിച്ചു.എസ് ഐ രാജേഷ് കുമാർ കെ കെ, എ എസ്ഐ ഐസക്, സിപിഒ മാരായ അനീഷ്, മനോജ്‌ ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !