ഓസ്‌ട്രേലിയയില്‍ രണ്ടു വർഷത്തേക്ക് താമസിക്കാനും ജോലി ചെയ്യാനും കഴിയുന്ന പുതിയൊരു പദ്ധതി ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുകയണ്. യോഗ്യതയുള്ള വർക്ക് പദ്ധതിക്കായി രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസയ്ക്ക് അപേക്ഷിക്കാം.
വിദേശ പൗരന്മാർക്ക് ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യാനായി മെയിറ്റ്സ് എന്ന പേരിലാണ് പുതിയ വിസ. മൊബിലിറ്റി അറേഞ്ച്മെൻ്റ് ഫോർ ടാലൻ്റഡ് ഏർലി-പ്രൊഫഷണല്‍സ് സ്കീം എന്നാണ് പ്രോഗ്രാമിൻ്റെ പൂർണ രൂപം. 2024 ഡിസംബർ മുതല്‍, വിദേശ ബിരുദധാരികള്‍ക്കും തുടക്കക്കാരായ പ്രൊഫഷണലുകള്‍ക്കും താല്‍ക്കാലിക ജോലിക്ക് സഹായിക്കുന്ന സംവിധാനമാണിത്.
ഇൻ്റർനാഷണല്‍ റിലേഷൻസിലെ സബ്ക്ലാസ് 403 വിസയ്ക്കുള്ള അപേക്ഷയ്ക്ക് ബാലറ്റില്‍ രജിസ്റ്റർ ചെയ്യാം. ഈ വിസ ഉപയോഗിച്ച്, എത്ര തവണ വേണമെങ്കിലും ഓസ്‌ട്രേലിയയിലേക്കും തിരിച്ചും യാത്ര ചെയ്യാം. വിസ കാലാവധിയില്‍ ആയിരിക്കണം എന്നുമാത്രം.
വിസ പ്രീ-അപ്ലിക്കേഷൻ ബാലറ്റ് പ്രക്രിയയിലൂടെ ഓരോ വർഷവും 3,000 താല്‍ക്കാലിക സ്ഥലങ്ങളിലേക്ക് വിസ അനുവദിക്കും. ഇത് അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിന് തുല്യമായ മാർഗം നല്‍കുന്നു. പ്രാഥമിക അപേക്ഷകർക്ക് കുടുംബാംഗങ്ങളെയും കൊണ്ടുവരാം.
മേഖലകള്‍ ഏതൊക്കെ?
- പുനരുപയോഗ ഊർജ്ജം
- ഖനനം
- എഞ്ചിനീയറിംഗ്
- ഐടി
- എഐ
- സാമ്പത്തിക സാങ്കേതികവിദ്യ
- കാർഷിക സാങ്കേതികവിദ്യ
ഓസ്‌ട്രേലിയ ഓരോ വർഷവും 3,000 സബ്ക്ലാസ് 403 മേറ്റ്സ് സ്ട്രീം വിസകളാണ് അനുവദിക്കുക.. അപേക്ഷിക്കാൻ താല്‍പ്പര്യമുള്ളവർ ആദ്യം രജിസ്റ്റർ ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവരെ വിസയ്ക്ക് അപേക്ഷിക്കാൻ ക്ഷണിക്കും. ഈ വിസ സ്ട്രീമിനായുള്ള ആദ്യ അപേക്ഷ 2024 ഡിസംബർ മുതലാണ് നല്‍കേണ്ടത്. ഈ സമയത്ത് രജിസ്ട്രേഷൻ്റെ അറിയിപ്പും നല്‍കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?
സബ്ക്ലാസ് 403 മേറ്റ്സ് സ്ട്രീം വിസയ്ക്ക് അപേക്ഷിക്കാൻ, ആദ്യം മേറ്റ്സ് വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്യണം. ഇതിന് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.
രജിസ്‌ട്രേഷൻ കാലയളവില്‍ 18 വയസിനും 30 വയസിനും ഇടയില്‍ പ്രായമുണ്ടായിരിക്കണം. വാലിഡായ ഇമെയില്‍ ഐഡി നല്‍കണം. രജിസ്ട്രേഷൻ ഫോം ഡിക്ലറേഷനുകള്‍ അംഗീകരിച്ചതിന് ശേഷം ബാലറ്റ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.