സക്ഷമയുടെ മീനച്ചിൽ താലൂക്ക് സമ്മേളനം ശ്രീ പി സി ജോർജ്ജ് ഉദ്ഘാടനം ചെയ്തു

തിടനാട് :ദിവ്യാംഗരുടെ ഉന്നമനത്തിനായ് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സക്ഷമയുടെ മീനച്ചിൽ താലൂക്ക് സമ്മേളനം തിടനാട് 680 ആം നമ്പർ എൻ.എസ്.എസ് കരയോഗം ഹാളിൽ വെച്ച് നടന്നു. മീനച്ചിൽ താലൂക്ക് പ്രസിഡന്റ് അനു സുബാഷ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം മുൻ ഗവൺമെന്റ് ചീഫ് വിപ്പ് ശ്രീ പി സി ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

സക്ഷമ കോട്ടയം ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ, മീനച്ചിൽ താലൂക്ക് വൈസ് പ്രസിഡന്റ് ഇ എസ് വിജയകുമാർ, ട്രഷറർ ഗീത ഷിജി, തിടനാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ സന്ധ്യാ ശിവകുമാർ, തലപ്പുലം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ചിത്രാ എസ് സജി, സുരേഷ് കെ പി, സതീഷ് കെ ബി, ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് എം എസ്, രാജേഷ് ഭാസ്ക്കരൻ വല്യാലയ്ക്കൽ, കരയോഗം സെക്രട്ടറി രാജാമണി കളത്തൂരക്കര തുടങ്ങിയവർ സംസാരിച്ചു.

സക്ഷമ മീനച്ചിൽ താലൂക്ക് ഭാരവാഹികളായ് പ്രസിഡന്റ് അനു സുബാഷ്, സെക്രട്ടറി ഇ എസ് വിജയകുമാർ, വൈസ് പ്രസിഡന്റ് മിനി രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി സോമൻപിള്ള, ട്രഷറർ ഗീത ഷിജി എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !