12,000 വര്‍ഷം മുമ്പ് ചക്രങ്ങള്‍?: മനുഷ്യ ചരിത്രം തിരുത്തി കുറിക്കുന്ന അത്ഭുത കണ്ടെത്തല്‍,

ഇസ്രായേലില്‍ നടത്തിയ ഗവേഷണത്തില്‍ പുരാവസ്തു ശാസ്ത്രജ്ഞർ 12,000 വർഷം പഴക്കമുള്ള സുഷിരങ്ങളുള്ള കല്ലുകള്‍ (Donuts Stones) കണ്ടെത്തി.

പുരാതന മനുഷ്യൻ കണ്ടെത്തിയ ചക്രങ്ങള്‍ പോലുള്ള ഉപകരണങ്ങളുടെ ആദ്യ മാതൃകയാകാം ഇതെന്നാണ് ഗവേഷകരുടെ നിഗമനം. ഇസ്രായേലിലെ ജോർദാൻ താഴ്‌വരയിലെ നഹല്‍ ഐൻ-ഗേവ് II -ല്‍ നടത്തിയ ഖനനത്തിലാണ് ചക്രത്തിന്‍റെ ആകൃതിയിലുള്ള കല്ലുകള്‍ കണ്ടെത്തിയത്.

കണ്ടെത്തിയ കല്ലുകളില്‍ 48 എണ്ണത്തിന് പൂർണ്ണമായ സുഷിരങ്ങളുണ്ടായിരുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു. ലഭിച്ചവയില്‍ 49 എണ്ണത്തില്‍ പൂർണ്ണമായ സുഷിരങ്ങളും 36 എണ്ണത്തിന് ഭാഗിക ദ്വാരങ്ങളുള്ള തകർന്ന കല്ലുകളും 29 എണ്ണം ഒന്നോ രണ്ടോ ഡ്രില്‍ മാർക്കുകളുള്ള പൂർത്തിയാകാത്ത കല്ലുകളുമായിരുന്നു. 

കല്ലുകളുടെ ആകൃതിയും ഇവയില്‍ നിർമ്മിച്ച ദ്വാരങ്ങളുടെ ആകൃതിയും വലുപ്പവും കാണിക്കുന്നത് അവ മനുഷ്യന്‍ ബോധപൂര്‍വ്വം നിര്‍മ്മിച്ച കുഴികളാണ് എന്നാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഹൈ-റെസല്യൂഷൻ 3D മോഡലുകള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ കല്ലുകളെ കുറിച്ചുള്ള വിശദമായ പഠനം നടത്തിയത്.

 ചക്രത്തിന് സമാനമായ ഈ കല്ലുകള്‍ ഇസ്രായേല്‍, പാലസ്തീൻ, ജോർദാൻ എന്നിവിടങ്ങളിലെ പുരാതന സംസ്കാരമായ നട്ടുഫിയൻമാരുടേതാണന്നാണ് (Natufians) കരുതപ്പെടുന്നത്

ഗതാഗതത്തിനായുള്ള ചക്രങ്ങള്‍ കണ്ടുപിടിക്കുന്നതിന് വളരെ മുമ്പ് തന്നെ ഈ കല്ലുകള്‍ രൂപത്തിലും പ്രവർത്തനത്തിലും അറിയപ്പെടുന്ന ആദ്യത്തെ ചക്രങ്ങളെ പ്രതിനിധീകരിക്കുന്നു എന്ന് ഹീബ്രു സർവകലാശാലയിലെ പ്രൊഫസർ ലിയോർ ഗ്രോസ്മാൻ അവകാശപ്പെട്ടു. 

ചിക്കാഗോ സർവകലാശാലയിലെ പുരാവസ്തു ഗവേഷകനായ യോർക്ക് റോവൻ ഗവേഷകരെ അഭിനന്ദിക്കുകയും മനുഷ്യന്‍റെ കണ്ടുപിടുത്തങ്ങളുടെ നിർണായക വഴിത്തിരിവായി ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തു.

സൊപ്പൊട്ടേമിയൻ പോട്ടേഴ്സ് വീല്‍ പോലെയുള്ള മറ്റ് 'ചക്രങ്ങളുള്ള' വസ്തുക്കള്‍ക്ക് വളരെ മുമ്പ്തന്നെ മാനവരാശി അത്തരം കണ്ടുപിടിത്തങ്ങളിലേക്ക് കടന്നിരുന്നു എന്നതിന് തെളിവാണ് ഈ കല്ലുകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !