ആക്രമണം: ഗുരുതരം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേര്‍ക്ക് ബോംബ് ആക്രമണം

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേര്‍ക്ക് ബോംബ് ആക്രമണം.

വടക്കന്‍ ഇസ്രയേലി നഗരമായ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരേയാണ് രണ്ട് ഫ്ലാഷ് ബോംബുകള്‍ പ്രയോഗിച്ചത്. ഇവ വീടിന്റെ മുറ്റത്ത് വീണ് പൊട്ടിത്തെറിച്ചു. സംഭവ സമയത്ത് നെതന്യാഹുവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല.

സ്‌ഫോടനത്തെത്തുടര്‍ന്ന് ജനറല്‍ സെക്യൂരിറ്റി സര്‍വീസും ഇസ്രായേല്‍ പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു, ഇത് ഗുരുതരമായ ആക്രമമാണ്. ഗൗരവപൂര്‍ണമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

ശത്രുക്കള്‍ എല്ലാ പരിധികളും ലംഘിച്ചുവെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് എക്‌സിലെ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയ പ്രതിരോധമന്ത്രി, ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സുരക്ഷാ, ജുഡീഷ്യല്‍ ഏജന്‍സികളോടും ആവശ്യപ്പെട്ടു. ആക്രമണത്തെ ഇസ്രയേല്‍ പ്രസിഡന്റ് ഹെര്‍സോഗും അപലപിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !