മലവെള്ളം കുതിച്ചെത്തി; തൊമ്മൻകുത്ത്പുഴയിലെ പാറയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ സാഹസികമായി രക്ഷിച്ചു,

ഇടുക്കി: മലവെള്ളത്തില്‍ തൊമ്മൻകുത്ത് പുഴയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നു. പുഴയുടെ നടുക്കുള്ള വലിയപാറയില്‍ കുടുങ്ങിയ രണ്ട് വിനോദസഞ്ചാരികളെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഗൈഡുകളും വനസംരക്ഷണസമിതി പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി.

ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. അവധിദിവസമായതിനാല്‍ നിരവധി സഞ്ചാരികള്‍ തൊടുപുഴയ്ക്കടുത്തുള്ള തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാനെത്തിയിരുന്നു. 

അധികം വെള്ളമില്ലാഞ്ഞതിനാല്‍ സഞ്ചാരികള്‍ പുഴയിലിറങ്ങി. വൈകീട്ടോടെ തൊമ്മൻകുത്തിനുമുകളില്‍ മക്കുവള്ളിയില്‍ ശക്തമായ മഴ പെയ്തു. തൊമ്മൻകുത്തിലും മഴ പെയ്തു.

പുഴയില്‍ വെള്ളമുയരാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ വിനോദസഞ്ചാരികളോട് പറഞ്ഞു. എന്നാല്‍, പലരും മാറുംമുൻപുതന്നെ മലവെള്ളം പുഴയിലൂടെ കുതിച്ചെത്തുകയായിരുന്നു. തൊമ്മൻകുത്ത് വിനോദസഞ്ചാരകേന്ദ്രത്തിലെ ഏഴുനിലക്കുത്തിനടുത്തുള്ള പാറയിലിരുന്ന എറണാകുളത്തുകാരായ യുവതിക്കും യുവാവിനുമാണ് കരയിലേക്ക് കയറാൻ കഴിയാതെപോയത്.

തുടർന്ന് ഗൈഡുകള്‍ കയറും ഗോവണിയും അടുത്തുള്ള മരത്തില്‍ കെട്ടി പാറയിലേക്ക് എറിഞ്ഞു. ഒന്നുരണ്ടുപേർ പാറയിലെത്തി ഇവരെ മരത്തിലൂടെയാണ് കരയിലേക്കിറക്കിയത്.

അപകടമുണ്ടായാല്‍ രക്ഷാപ്രവർത്തനത്തിനുവേണ്ട സംവിധാനങ്ങളൊന്നും തൊമ്മൻകുത്തില്‍ ഇല്ലെന്ന് നാട്ടുകാർ പറഞ്ഞു. വനസംരക്ഷണസമിതി യോഗത്തില്‍ പലതവണ ഈ ആവശ്യം ഉന്നയിച്ചെങ്കിലും വനംവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !