കൊച്ചി: നൈറ്റ് ലൈഫും കൊച്ചിയുടെ നിശാസൗന്ദര്യവും ആനവണ്ടിപ്പുറമേറി ആസ്വദിക്കാം. കൊച്ചിയില്‍ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായുള്ള ഓപ്പണ്‍ ഡബില്‍ഡക്കർ ബസ് എത്തി.
ഒരാഴ്ചയ്ക്കുള്ളില്‍ സർവീസ് ആരംഭിക്കും. തലശേരിയില്‍ ഓടിയിരുന്ന ബസ് നഷ്ടത്തിലോടിയതിനാല്‍ കൊച്ചിക്ക് കൈമാറുകയായിരുന്നു. തിരുവനന്തപുരത്ത് മാത്രമാണ് ഇത്തരം ബസ് സർവീസ് നടത്തുന്നത്.ബസിന്റെ സ്റ്റിക്കറുകള്‍, സീറ്റ് കവർ, മാറ്റ് എന്നിവ മാറ്റുകയാണ്. കണ്ണൂരിന്റെ പൗരാണികത പറയുന്ന സ്റ്റിക്കറുകള്‍ക്ക് പകരം കൊച്ചിയുടെ സ്റ്റിക്കറുകള്‍ ഒട്ടിക്കും. ബസ് ഇപ്പോള്‍ കാരിക്കാമുറിയിലെ ഗ്യാരേജിലുണ്ട്. ബസിന്റെ പൂർണമായും തുറന്ന മുകള്‍ഭാഗത്ത് 40 പേർക്ക് ഇരിക്കാം. താഴെ 30 പേർക്കും. ടിക്കറ്റ് നിരക്ക് തീരുമാനിച്ചിട്ടില്ല.
ബസ് റൂട്ട് ഉടനെയുണ്ടാകും .. ഫോർട്ടുകൊച്ചിയിലേക്കായിരുന്നു ബസിന്റെ പരീക്ഷണഓട്ടം. ഇവിടെ മരച്ചില്ലകളും കേബിളുകളും ധാരാളമുള്ളതിനാല്‍ പരീക്ഷണം വിജയിച്ചില്ല.കണ്ടെയ്നർ റോഡുവഴി വൈറ്റില, കുണ്ടന്നൂർവഴി തോപ്പുംപടിയിലെത്തി തിരികെ സ്റ്റാൻഡിലേക്ക് എന്ന തരത്തിലാണ് സർവീസ് ലക്ഷ്യമിടുന്നത്. വൈകിട്ട് അഞ്ചിന് ആരംഭിച്ച് രാത്രി എട്ടിന് തിരികെഎത്തും.
നിലവില്‍ ഒരു സർവീസ് മാത്രമേ പരിഗണനയിലുള്ളു. ആളുകള്‍ കൂടിയാല്‍ രാത്രി 9.30 മുതല്‍ 12.30 വരെയുള്ള മറ്റൊരു സർവീസും പരിഗണിക്കും. ഒന്നിച്ച് ബസ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാവും. ഓണ്‍ലൈൻ വഴിയാകും ബുക്കിംഗ്. ഡബിള്‍ഡക്കർ ബസിന് ഡിമാൻഡ് കുറഞ്ഞാല്‍ മറ്റ് ഡിപ്പോകളിലേക്ക് ബസ് കൈമാറും. ഇതുണ്ടാവാതിരിക്കാൻ പരമാവധി ശ്രമങ്ങള്‍ അധികൃതർ നടത്തുന്നുണ്ട്.
കോഴിക്കോട്, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളില്‍ ബസ് വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. അതിനാല്‍ വരുമാനം കുറഞ്ഞാല്‍ ബസ് ഈ സ്ഥലങ്ങളിലേക്ക് കൈമാറും. ഡബിള്‍ ഡക്കർ ബസ് കൊച്ചിക്ക് മുതല്‍ക്കൂട്ടാകും. ഒരാഴ്ചയ്ക്കുള്ളില്‍ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമെന്ന് എറണാകുളം ഡി.ടി.ഒ ടോണി കോശി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.