ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ടു; ബസ് ഡ്രൈവര്‍ താഴെ വീണു; പിന്നാലെ ബസിലേക്ക് കാര്‍ ഇടിച്ചുകയറി വൻ അപകടം

കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസിലെ ഡ്രൈവർ സീറ്റില്‍ നിന്ന് താഴേക്ക് വീണതിന് പിന്നാലെ ബസ് നിയന്ത്രണം വിട്ട് അപകടം.

എറണാകുളം പത്തടിപ്പാലത്ത് ദേശീയപാതയില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. അപകടത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റു. ആലുവയില്‍ നിന്നും തോപ്പും പടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.

ബസിനെ ബൈക്ക് യാത്രികൻ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം. ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെ ഡ്രൈവർ സീറ്റില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. 

ഇതോടെ നിയന്ത്രണം വിട്ട് ബസ് ഡിവൈഡറിലൂടെ കയറി എതിർദിശയിലേക്ക് പോയി. ഇതിനിടയില്‍ ഡ്രൈവർ നിയന്ത്രണം ഏറ്റെടുത്താണ് വലിയ അപകടമൊഴിവാക്കിയതെന്നും യാത്രക്കാർ പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ ബസില്‍ 20ലധികം യാത്രക്കാരാണുണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന യാത്രക്കാർ സീറ്റില്‍ നിന്ന് ബസിനുള്ളിലേക്ക് വീണതല്ലാതെ മറ്റു പരിക്കുകളൊന്നുമില്ലെന്നും യാത്രക്കാർ പറഞ്ഞു. നിയന്ത്രണം വിട്ട ബസ് ഡിവൈഡർ മറികടന്ന് എതിർ ദിശയിലേക്ക് കടന്ന ശേഷം പരസ്യ ബോർഡിലും മരത്തിലുമിടിച്ചു നില്‍ക്കുകയായിരുന്നു.

ഇതേ സമയം പുറകിലെത്തിയ കാർ ബസിലിടിച്ചുകയറി. കാറിലുണ്ടായിരുന്ന രണ്ടു പേർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് റോഡില്‍ ഒരു മണിക്കൂറോളം ഗതാഗത കുരുക്കനുഭവപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !