നോർത്ത് പറവൂർ : ഇടതു സർക്കാരിൻ്റെയും പറവൂർ മുനിസിപ്പൽ അധികാരികളുടെയുമെല്ലാം നിരന്തരമായ അവഗണന മൂലം സാധാരണക്കാരായ രോഗികളുടെ അടിയന്തിര ചികിൽസ വരെ മുടങ്ങുന്ന അവസ്ഥയാണ് താലൂക്ക് ആശുപത്രിയിൽ ഉള്ളത്.
രോഗികൾക്ക് വിവിധ സൗജന്യ സേവനങ്ങൾ നൽകുന്നതിന് സർക്കാരും മുനിസിപ്പാലിറ്റിയും നൽകേണ്ട തുകകൾ യഥാസമയം നൽകാതെ വലിയ കുടിശ്ശിക വരുത്തി വെച്ചതാണ് ഇത്തരം പ്രതിസന്ധിക്ക് കാരണം.RSBY , ആരോഗ്യ കിരണം, കാരുണ്യ ബെനവലൻ്റ് ഫണ്ട്, തദ്ദേശ ഭരണകൂടങ്ങൾ വകയിരുത്തേണ്ട ഫണ്ട് തുടങ്ങിയ ഇനത്തിലെല്ലാം കൂടി 1.80 കോടി രൂപയോളം 2024 സെപ്റ്റംബർ വരെ ആശുപത്രിക്ക് കിട്ടാനുണ്ട്.
ഇതുമൂലം താല്ക്കാലിക ജീവനക്കാരുടെ പ്രതിമാസ വേതനം, ഡയാലിസ് യൂണിറ്റിലേക്ക് ആവശ്യമായ മരുന്നുകൾ, ലാബ് ടെസ്റ്റുകൾ, മെഡിക്കൽ വേസ്റ്റ് നിർമാർജനം, ലാബ് റീയെജൻ്റ്സ്, മെഡിസിൻസ് എന്നിവയും താറുമാറായ അവസ്ഥയിലാണ്.
കൂടാതെ തികച്ചും സൗജന്യ സേവനം നൽകേണ്ട അതിദരിദ്ര വിഭാഗത്തിൽ പെട്ട രോഗികളിൽ നിന്നു വരെ പൈസ ഈടാക്കുകയും അതിനു നൽകുന്ന ബില്ലിൽ അവരുടെ റേഷൻ കാർഡ് APL വിഭാഗത്തിലാണെന്ന് നിയമവിരുദ്ധമായി രേഖപ്പെടുത്തി നൽകുകയുമാണ്.
ഇടതു ഭരണകൂടത്തിൻ്റെയും പറവൂർ നഗരസഭയുമെല്ലാം ഇത്തരത്തിലുള്ള അവഗണനയും ഉത്തരവാദിത്വമില്ലാഴ്മയും അടിയന്തിരമായി അവസാനിപ്പിച്ച് പറവൂർ താലൂക്ക് പരിധിയിലെ ആയിരക്കണക്കിന് സാധാരക്കാരുടെ ആശ്രയമായ ആശുപത്രി സംരക്ഷിക്കണമെന്ന് എസ്ഡിപിഐ പറവൂർ മണ്ഡലം ട്രഷറർ കബീർ എം എ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.