കൊച്ചി: ലഹരി മരുന്ന് ശൃംഖലയില്‍പെട്ട സുഹൃത്തുക്കളെ കുറിച്ചു എക്സൈസ് സംഘത്തിനു വിവരങ്ങള്‍ കൈമാറിയ യുവാവിന് മർദ്ദനം.
മൂവാറ്റുപുഴ സ്വദേശി അനുമോഹനാണ് മർദ്ദനമേറ്റത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മൂവാറ്റുപുഴ ആനിക്കാട് ആണ് സംഭവം. നടന്നത്ആനിക്കാട് ചെങ്ങറ കോളനിക്ക് സമീപമാണ് യുവാവിനെ സുഹൃത്തുക്കള്‍ ചേർന്ന് കെട്ടിയിട്ട് മർദ്ദിച്ചത്. ഇവർ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതും.
ലഹരി സംഘങ്ങളെക്കുറിച്ച് എക്സൈസിനും പൊലീസിനും വിവരം നല്‍കുന്നവർക്കുളള മുന്നറിയിപ്പെന്ന രീതിയിലാണ് മർദ്ദനം ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിലിട്ടതെന്നാണ് പൊലീസ് നിഗമനം.
നേരത്തെ, ആനിക്കാട് , വാഴക്കുളം മേഖലകളില്‍ വിദ്യാർത്ഥികള്‍ക്കിടയിലുള്‍പ്പെടെ ലഹരി ഉപയോഗം വ്യാപകമെന്ന് പരാതിയുണ്ടായിരുന്നു. ഇതന്വേഷിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് അനുമോഹൻ സുഹൃത്തുക്കളുടെ പേരുള്‍പ്പെടെ നല്‍കിയെന്നാണ് വിവരം.
വീട്ടില്‍ നിന്ന് വിളിച്ചിറക്കികൊണ്ടുപോയാണ് യുവാവിനെ കൈകാര്യം ചെയ്തത്. മർദ്ദിച്ചവരും യുവാവിൻ്റെ സുഹൃത്തുക്കളാണ്. ഇവരെല്ലാവരും സ്ഥിരമായി രാസ ലഹരി ഉപയോഗിക്കുന്നവരെന്നാണ് പൊലീസിന് കിട്ടിയ വിവരം. മർദ്ദനമേറ്റ അനുമോഹൻ, മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരിക്ക് സാരമുളളതല്ല.
ഇയാളില്‍ നിന്ന് പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇയാള്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും മർദ്ദിച്ചവരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ച് തുടങ്ങിയതോടെ, അഞ്ചുപേരും ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.റോക്കി റോയിയും അറസ്റ്റില്‍, സ്വകാര്യ ബസില്‍ നിന്നും എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ രണ്ടാമത്തയാളെയും പ്രതിചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.