സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; പൊലീസ് അന്വേഷണം

കൊച്ചി: ലഹരി മരുന്ന് ശൃംഖലയില്‍പെട്ട സുഹൃത്തുക്കളെ കുറിച്ചു എക്സൈസ് സംഘത്തിനു വിവരങ്ങള്‍ കൈമാറിയ യുവാവിന് മർദ്ദനം.

മൂവാറ്റുപുഴ സ്വദേശി അനുമോഹനാണ് മർദ്ദനമേറ്റത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മൂവാറ്റുപുഴ ആനിക്കാട് ആണ് സംഭവം. നടന്നത്

ആനിക്കാട് ചെങ്ങറ കോളനിക്ക് സമീപമാണ് യുവാവിനെ സുഹൃത്തുക്കള്‍ ചേർന്ന് കെട്ടിയിട്ട് മർദ്ദിച്ചത്. ഇവർ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതും.

ലഹരി സംഘങ്ങളെക്കുറിച്ച്‌ എക്സൈസിനും പൊലീസിനും വിവരം നല്‍കുന്നവർക്കുളള മുന്നറിയിപ്പെന്ന രീതിയിലാണ് മർദ്ദനം ചിത്രീകരിച്ച്‌ സാമൂഹ്യ മാധ്യമങ്ങളിലിട്ടതെന്നാണ് പൊലീസ് നിഗമനം. 

നേരത്തെ, ആനിക്കാട് , വാഴക്കുളം മേഖലകളില്‍ വിദ്യാർത്ഥികള്‍ക്കിടയിലുള്‍പ്പെടെ ലഹരി ഉപയോഗം വ്യാപകമെന്ന് പരാതിയുണ്ടായിരുന്നു. ഇതന്വേഷിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് അനുമോഹൻ സുഹൃത്തുക്കളുടെ പേരുള്‍പ്പെടെ നല്‍കിയെന്നാണ് വിവരം.

വീട്ടില്‍ നിന്ന് വിളിച്ചിറക്കികൊണ്ടുപോയാണ് യുവാവിനെ കൈകാര്യം ചെയ്തത്. മർദ്ദിച്ചവരും യുവാവിൻ്റെ സുഹൃത്തുക്കളാണ്. ഇവരെല്ലാവരും സ്ഥിരമായി രാസ ലഹരി ഉപയോഗിക്കുന്നവരെന്നാണ് പൊലീസിന് കിട്ടിയ വിവരം. മർദ്ദനമേറ്റ അനുമോഹൻ, മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരിക്ക് സാരമുളളതല്ല.

ഇയാളില്‍ നിന്ന് പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇയാള്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും മർദ്ദിച്ചവരെക്കുറിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ച്‌ തുടങ്ങിയതോടെ, അഞ്ചുപേരും ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.

റോക്കി റോയിയും അറസ്റ്റില്‍, സ്വകാര്യ ബസില്‍ നിന്നും എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ രണ്ടാമത്തയാളെയും പ്രതിചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !