ബ്ലാസ്‌റ്റേഴ്‌സിന് നിർണായകം: ഐഎഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെ; മത്സരം കൊച്ചി നെഹ്‌റു സ്റ്റേഡിയത്തില്‍,,

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നാണ് മത്സരം.

തുടര്‍ച്ചയായ മൂന്നു തോല്‍വികളുടെ ആഘാതം മറികടക്കുക ലക്ഷ്യമിട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ മുന്നോട്ടുള്ള പോക്കിന് ബ്ലാസ്‌റ്റേഴ്‌സിന് വിജയം അനിവാര്യമാണ്.

എട്ടു കളികളില്‍ നിന്നും രണ്ട് ജയവും രണ്ട് സമനിലയും അടക്കം എട്ടു പോയിന്റുമായി പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. എട്ടു മത്സരത്തില്‍ മൂന്നു വിജയം അടക്കം 12 പോയിന്റുമായി നാലാം സ്ഥാനത്താണ് ചെന്നൈയിന്‍. 2024 ഫെബ്രുവരിയില്‍ ലീഗില്‍ അവസാനം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ചെന്നൈയിന്‍ എഫ്‌സിക്കായിരുന്നു വിജയം.

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ മോഹന്‍ ബഗാന്‍ സൂപ്പർ ജയന്റ്‌സും, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും വിജയിച്ചു. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മോഹന്‍ ബഗാന്‍ ജാംഷഡ്പൂര്‍ എഫ്‌സിയെ 3-0 നാണ് തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 2-1 ന് പഞ്ചാബ് എഫ്‌സിയെ പരാജയപ്പെടുത്തി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !