തിരുവനന്തപുരം:ചെമ്പൂര് സെൻറ് ജോസഫ് പബ്ലിക് സ്കൂൾ എക്സ്പോൾനോവ എന്ന പേരിൽ എക്സിബിഷൻ സംഘടിപ്പിക്കുന്നു ഈ മാസം 22 നാണ് പ്രദർശനം,
രാവിലെ 9 30ന് പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും ഐഎസ്ആർഒ സീനിയർ സയന്റിസ്റ്റ് ഷാജി സൈമൺ മുഖ്യപ്രഭാഷണം നടത്തും. കാരക്കോണം മെഡിക്കൽ കോളേജിന്റെയും മണിവിള ശിവജി എൻജിനീയറിങ് കോളജിന്റെയും മുഖ്യപങ്കാളിത്തം ഉണ്ടായിരിക്കും.കിൻഡർ ഗാർഡനിലെ കുട്ടികളുടെ പ്രത്യേക സെക്ഷൻ ഏറെ പുതുമയുള്ളതാണ് സയൻസ് സോഷ്യൽ സയൻസ് മാത്‌സ് വിഷയങ്ങളിൽ എക്സ്പിരിമെന്റ് വർക്ക് എക്സ്പീരിയൻസ് സ്റ്റിൽ മോഡൽസ് ആർട്ട് ആൻ്റ് ക്രാഫ്റ്റ് എന്നീ വിഭാഗങ്ങളായിട്ടാണ് എക്സിബിഷൻ ക്രമീകരിച്ചിട്ടുള്ളത്.
പണ്ടുകാലത്ത് ഉപയോഗത്തിൽ ഉണ്ടായിരുന്നതും കണ്ടു മറന്നതുമായ വ്യത്യസ്തമായ പുരാവസ്തുക്കൾ കളക്ഷനുകൾ എന്നിവ വ്യത്യസ്ത അനുഭവമായിരിക്കും കാഴ്ചക്കാർക്ക് സമ്മാനിക്കുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.