തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകളില്‍ യാത്രക്കാരെ ആകർഷിക്കാൻ സമ്മാന പദ്ധതി;

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകളില്‍ യാത്രക്കാരെ ആകർഷിക്കാൻ സമ്മാന പദ്ധതി അവതരിപ്പിച്ചു. ഇരുചക്രവാഹനം, ടി വി തുടങ്ങിയവ നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കും. ചെന്നൈ നഗരത്തില്‍ സര്‍വീസ് നടത്തുന്ന എംടിസി, അന്തർസംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന എസ്ഇടിസി അടക്കം സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് സമ്മാനം.


നവംബര്‍ 21 മുതല്‍ ജനുവരി 20 വരെയുള്ള യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍നിന്ന് മൂന്നുപേരെ വിജയികളായി തിരഞ്ഞെടുക്കും. ഒന്നാം സമ്മാനമായി ഇരുചക്രവാഹനം നല്‍കും. സ്മാര്‍ട്ട് ടി വിയാണ് രണ്ടാം സമ്മാനം. റഫ്രിജറേറ്ററാണ് മൂന്നാം സമ്മാനം. ഇതുകൂടാതെ മാസം തോറും കാഷ് പ്രൈസും നല്‍കും.

കഴിഞ്ഞ ജൂണ്‍മുതല്‍ പ്രതിമാസ സമ്മാന പദ്ധതി നടപ്പാക്കുന്നുണ്ട്. പൊങ്കലിനോടനുബന്ധിച്ചാണ് ഇപ്പോള്‍ പുതിയ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചത്. മാസം 13 പേര്‍ക്കാണ് കാഷ്പ്രൈസ് നല്‍കുന്നത്. മൂന്നുപേര്‍ക്ക് 10,000 രൂപ വീതവും ബാക്കിയുള്ളവര്‍ക്ക് 2000 രൂപ വീതവുമാണ് നല്‍കുന്നത്.

സ്വകാര്യ ബസുകളെ അപേക്ഷിച്ച് നിരക്ക് കുറവായിട്ടും സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്യാന്‍ പലരും തയ്യാറാകുന്നില്ല. സര്‍ക്കാര്‍ ബസ് സര്‍വീസുകളുടെ നിലവാരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് ഇതിനു കാരണം. ഇത് മാറണമെങ്കില്‍ ആളുകള്‍ ഒരിക്കലെങ്കിലും സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്യണം. ഇതിന് വേണ്ടിയാണ് സമ്മാന പദ്ധതി നടത്തുന്നതെന്നാണ് എസ്ഇടിസി അറിയിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !