ചരിത്രത്തിലാദ്യമായി ഐറിഷ് പാർലമെന്റിലേക്ക് അങ്കം കുറിച്ച് മലയാളി വനിതാ..

ഡബ്ലിൻ:അയർലൻഡ് പാർലമെന്റിലേക്ക് ഇതാദ്യമായി ഒരു മലയാളി മത്സരിക്കുന്നു. ഡബ്ലിൻ ഫിൻഗ്ലാസിൽ താമസിക്കുന്ന ഇന്ത്യൻ വംശജയും മലയാളിയുമായ മഞ്ജു ദേവിയെയാണ് അയർലണ്ടിലെ ഭരണ കക്ഷിയായ   Fianna Fáil പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്.

Dublin Fingal East മണ്ഡലത്തിലാണ് മഞ്ജു മത്സരിക്കുന്നത്. നിലവിലെ അയർലൻഡ് മന്ത്രിസഭയിലെ ഭവന , തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ’ ബ്രീൻ ഒപ്പം രണ്ടാം സ്ഥാനാർത്ഥിയായാണ് ഫിൻഗാൾ ഈസ്റ്റ് മണ്ഡലത്തിൽ മഞ്ജു മത്സരിക്കുന്നത്. 

ഡബ്ലിൻ മാറ്റർ ആശുപത്രിയിൽ ജോലി   ചെയ്യുന്ന മഞ്ജു  തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആരോഗ്യപരിപാലനം, ഡിസബിലിറ്റി  സേവനങ്ങൾ, കായിക രംഗം എന്നിവയ്ക്ക് പ്രാധാന്യം നൽകുമെന്നും  കൂടാതെ വീട്, ജീവിതച്ചെലവ് എന്നിവ സംബന്ധിച്ച ജനങ്ങളുടെ ദിവസംപ്രതി നേരിടുന്ന പ്രശ്നങ്ങളും പ്രചാരണ വിഷയമാകുമെന്ന് അറിയിച്ചു.

കോട്ടയം പാലാ സ്വദേശിയായ മഞ്ജു 2005 ലാണ് അയർലണ്ടിലേക്ക് കുടിയേറിയത്. പാലാ സെന്റ്‌ മേരീസ് സ്കൂൾ , അൽഫോൻസാ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മഞ്ജു രാജസ്ഥാനിലെ പിലാനിയിലെ ബിർളാ സ്കൂൾ ഓഫ് നഴ്സിംഗിൽ നിന്നും ഒന്നാം റാങ്കോടെയാണ് ജനറൽ  നഴ്സിംഗ് പാസായത്. 

അവിടെ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ സെക്രട്ടറി ആയിരുന്നു. തുടർന്ന് 2000 വരെ ഡൽഹിയിലെ Fortis Escorts Heart Institute -ൽ സേവനം അനുഷ്ഠിച്ചു. തുടർന്ന് അയർലണ്ടിലേക്ക് കുടിയേറുന്നത് വരെ സൗദി അറേബിയയിലെ King Faisal ആശുപത്രിൽ സേവനം അനുഷ്ഠിച്ചു.

2016 -ൽ ഡബ്ലിനിലെ RCSI -യിൽ നിന്നും നഴ്സിങ് ഡിഗ്രി നേടി. പിന്നീട് 2022 -ൽ Human Psychology -യിൽ ലെവൽ 5 കോഴ്സും പാസായി.

ഇന്ത്യയിലെ ഡൽഹി – സിംല വാർത്താ വിനിമയ ( വയർലെസ്സ് ) സംവിധാനത്തിന്റെ (1948 ) പിന്നണിയിൽ പ്രവർത്തിച്ച ഇന്ത്യൻ പട്ടാളത്തിലെ 12 അംഗങ്ങളിൽ പ്രമുഖൻ ആയിരുന്ന അന്തരിച്ച  ഹവിൽദാർ മേജർ  കെ.എം.ബി ആചാരി ആണ് മഞ്ജുവിന്റെ പിതാവ്. 1970 -ൽ പാലാ അസംബ്ലി നിയോജക മണ്ഡലത്തിൽ കെ.എം മാണി യ്ക്ക് എതിരെ സ്ഥാനാർഥി ആയിരുന്നു  കെ.എം.ബി ആചാരി.

അയർലണ്ടിലെ ഡബ്ലിൻ കൗണ്ടിയിലെ ഫിന്ഗ്ലാസിലാണ് മഞ്ജുവും ഭർത്താവ് ശ്യാമും രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ശ്യാം ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബിന്റെ അമരക്കാരനും, മകൾ ദിയ ശ്യാം അയർലൻഡ് അണ്ടർ 15 ക്രിക്കറ്റ് ടീം അംഗവുമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !