ടെലിവിഷൻ ക്രിക്കറ്റ് ലീഗ് ഹൃദയം സീരിയൽ ടീം വിജയിച്ചു

തിരുവനന്തപുരം:ടെലിവിഷൻ നടന്മാരും സാങ്കേതിക പ്രവർത്തകരും മാറ്റുരച്ച രണ്ടുദിവസം നീണ്ടുനിന്ന ക്രിക്കറ്റ് മത്സരത്തിൽ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഹൃദയം സീരിയൽ ടീം വിജയിച്ചു.

മാനത്തെ കൊട്ടാരം, സ്നേഹപൂർവ്വം ശ്യാമ, സ്നേഹക്കൂട്ട്, ഹൃദയം, മൗനരാഗം, സുഖമോദേവി, സാന്ത്വനം 2, ചെമ്പനീർ പൂവ്, തുടങ്ങിയ സീരിയലുകളിലെ നടന്മാരും സാങ്കേതിക പ്രവർത്തകരും തമ്മിലാണ് മത്സരം നടന്നത്.

വാശിയേറിയ ക്രിക്കറ്റ് മത്സരത്തിൽ ഏഷ്യാനെറ്റിലെ മൗനരാഗവും, സൂര്യ ടിവിയിലെ ഹൃദയവും, ഫൈനലിലേക്ക് കടക്കുകയും ഹൃദയം സീരിയൽ ടീം വിജയിക്കുകയും ചെയ്തു.

6 ഓവറുകളിൽ ആണ് മത്സരം നടന്നത്. ഫൈനലിൽ ടോസ് നേടിയ ഹൃദയം ബാറ്റിംഗ് തിരഞ്ഞെടുക്കുകയും ആറ് ഓറിൽ 81 റൺസ് നേടി. തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ മൗനരാഗം ടീം 33 റൺസിന് ആൾ ഔട്ട് ആയി.

നിരവധി സിനിമ സീരിയൽ താരങ്ങൾ ക്രിക്കറ്റ് മത്സരം കാണുവാൻ എത്തിയിരുന്നു.

സംവിധായകൻ ടി എസ് സജി അദ്യക്ഷനായ ചടങ്ങിൽ, സംഘാട സമിതി ട്രഷറർ സമദ് വട്ടിയൂർക്കാവ് നന്ദി പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ടെലിവിഷൻ ഫ്രെട്ടേനിറ്റി ജനറൽ സെക്രട്ടറി ഉണ്ണിചെറിയാൻ, നിർമാതാവ് ഭാവചിത്ര ജയകുമാർ, സംവിധായകൻ ടി എസ് സുരേഷ് ബാബു, നിർമാതാവ് ബിജു പ്രവീൺ, ജയകൃഷ്ണൻ, നടൻ പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

മലയാളം ടെലിവിഷൻ ഫ്രറ്റേണിറ്റിയുടെ ആഭിമുഖ്യത്തിലാണ് ടെലിവിഷൻ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചത്. സംഘാടകസമിതി അംഗങ്ങളായ ഷാജി തിരുമല, കണ്ണൻ മുടവൻ മുകൾ, രതീഷ് നെട്ടയം, രമേഷ് ഗോപാൽ, ഗോവിന്ദൻകുട്ടി, മഹേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !