പാട്ന: ബിഹാറിലെ ഒരു ആശുപത്രിയില്‍ മരിച്ചയാളുടെ കണ്ണ് പുറത്തെടുത്തെന്ന പരാതിയുമായി കുടുംബം. ഡോക്ടര്‍മാരാണ് മൃതദേഹത്തില്‍ നിന്നും കണ്ണ് എടുത്തുമാറ്റിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
എന്നാല്‍ തങ്ങളല്ലെന്നും എലികള്‍ തുരന്നെടുത്തതാകാമെന്നുമാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിശദീകരണം.ഫന്റസ് കുമാര്‍ എന്നയാള്‍ വെടിയേറ്റതിനു പിന്നാലെ വ്യാഴാഴ്ച നളന്ദ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ (എന്‍എംസിഎച്ച്) പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 8:55 ന് മരണം സ്ഥിരീകരിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി വരെ കുടുംബം ആശുപത്രിയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എന്നാല്‍, ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ചെത്തിയ ബന്ധുക്കള്‍ മൃതദേഹത്തില്‍ ഇടതു കണ്ണ് ഇല്ലെന്ന് കണ്ടെത്തി.
‘കച്ചവടത്തിന്റെ’ ഭാഗമായി ഡോക്ടര്‍മാരുടെ കണ്ണ് പുറത്തെടുത്തതാണെന്ന് കുടുംബം ആരോപിക്കുമ്പോള്‍, ആശുപത്രി ഭരണകൂടം കുറ്റം ചുമത്തിയത് എലികളെയാണ്.
അതേസമയം, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എലികളാണ് ഉത്തരവാദികളെന്നും സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും എന്‍എംസിഎച്ച് മെഡിക്കല്‍ സൂപ്രണ്ട് ഡോ വിനോദ് കുമാര്‍ സിംഗ് പ്രതികരിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.