വെള്ളറട :അമ്പൂരി പഞ്ചായത്തിലെ തൊടുമല കൈപ്പൻപ്ലാവിള നഗറിലെ ചാവടപ്പിൽ മലയിടിഞ്ഞു വൻ കൃഷി നാശം. പ്രദേശത്തെ രണ്ടേക്കറോളം കൃഷി നശിച്ചതായി നാട്ടുകാർ പറഞ്ഞു.
പൊക്കിരിമലയുടെയും എലഞ്ഞിപ്പാറയുടെയും അടിവാരത്ത് വ്യാഴാഴ്ച വൈകുന്നേരത്തോടെ യായിരുന്നു ഭീകര ശബ്ദത്തോടെ മലയിടിഞ്ഞത്, അപകടത്തിൽ സമീപത്തെ നിരവധി പേരുടെ കൃഷി സ്ഥലങ്ങൾ പൂർണ്ണമായി നശിച്ചു,കുരുമുളക്, കമുക്, ഗ്രാമ്പൂ കൃഷികളാണ് നശിച്ചത്.ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശത്ത് ഭീതിയിലാണ് ഇപ്പോൾ പ്രദേശ വാസികൾ കഴിയുന്നത്,കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. അപകടത്തിൽ തങ്കപ്പൻ കാണി,രാജേന്ദ്രൻ എന്നിവരുടെ കൃഷിഭൂമിയാണ് പൂർണ്ണമായും നശിച്ചത്.സംഭവത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും മറ്റൊരു ദുരന്തം ആവർത്തിക്കുന്നതിനു മുൻപ് തുടർ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.