തിരുവനന്തപുരം:പ്രമുഖ ചാനലിൽ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സൂപ്പർ ഹിറ്റ് സീരിയലുകളായ മാനത്തെ കൊട്ടാരം, ചെമ്പനീർ പൂവ്, സുഖമോദേവി, ഹൃദയം, സ്നേഹപൂർവ്വംശ്യാമ, മൗനരാഗം, സ്നേഹക്കൂട്ട്, സാന്ത്വനം 2, തുടങ്ങിയ പരമ്പരകളിലെ താരങ്ങളും, സാങ്കേതിക വിദഗ്ധരും മാറ്റുരയ്ക്കുന്ന ക്രിക്കറ്റ് മത്സരം നവംബർ 15 16 17 തീയതികളിൽ പൂജപ്പുര മൈതാനത്ത് നടക്കും.
ടെലിവിഷൻ ഫ്രെട്ടേണിറ്റിയുടെ ആഭിമുഖ്യത്തിലാണ് ടെലിവിഷൻ ക്രിക്കറ്റ് ലീഗ് നടക്കുന്നത്.രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയാണ് മത്സരം.സംവിധായകൻ ടി. എസ്. സജി, രതീഷ് നെട്ടയം, കണ്ണൻ മുടവൻമുഗൾ, ഷാജി തിരുമല, സമദ് നെട്ടയം, രമേഷ് ഗോപാൽ തുടങ്ങിയവരാണ് ടെലിവിഷൻ ക്രിക്കറ്റ് ലീഗിൻറെ മേൽനോട്ടം വഹിക്കുന്നത്.പതിനേഴാം തീയതി വൈകുന്നേരം 5 മണിയ്ക്ക് സിനിമാ രാഷ്ടീയ കലാസാംസ്ക്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫി സമ്മാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.