കോഴിക്കോട്: ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം ട്രെയിനില്‍ നിന്നു വീണ് യുവതി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് സ്വദേശി ജിന്‍സി (26) യാണ് മരിച്ചത്. കണ്ണൂരില്‍ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം കണ്ണൂര്‍ - ആലപ്പുഴ എക്സ്പ്രസില്‍ വീട്ടിലേക്ക് വരുന്നതിനിടെ രാവിലെ ആറ് മണിയോടെയാണ് അപകടം.
മൂരട് റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്.ഇരിങ്ങൽ ഗേറ്റിന് സമീപം ട്രെയിന്‍ എത്തിയപ്പോള്‍ ശുചിമുറിയില്‍ പോകാനായി ജിൻസി സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. ഇതിനിടെയാണ് ട്രെയിനില്‍ നിന്നും വീണത്.പയ്യോളി പോലീസിന്റെഇന്ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വടകര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛൻ : സുബ്രഹ്മണ്യന് അമ്മ: ഗിരിജ, സഹോദരി: ജിസി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.