കൊച്ചി:കടലിലും കായലിലും പണിയെടുക്കുന്ന പാവപ്പെട്ട മനുഷ്യര്‍ താമസിക്കുന്ന മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന സത്യം വഖഫ് ബോര്‍ഡ് അംഗീകരിക്കുകയും കേരള സര്‍ക്കാര്‍ അതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തി പറമ്പില്‍.
ഭരണഘടനയ്ക്ക് വിരുദ്ധമായി വഖഫ് നിയമത്തിന്റെ നൂലാമാലകളില്‍ തങ്ങിനില്ക്കാതെ നീതിപരവും ധാര്‍മികവും മനുഷ്യത്വപരവുമായ നിലപാട് വഖഫ് വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും ഡോ. കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു. കോട്ടപ്പുറം രൂപതയിലെ വൈദികരും സന്യസ്തരും സമരത്തിന്റെ ഇരുപത്തിഏഴാം ദിനത്തില്‍ നിരാഹാരമിരുന്നു. സമരപന്തലിലേക്ക് കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഐകദാര്‍ഢ്യ റാലിയില്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി വൈദികരും സന്യസ്തരും അല്മായരുമടക്കം നൂറുകണക്കിന് പേര് പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാര്‍ മുനമ്പം വിഷയത്തില്‍ സത്വരം ഇടപെട്ട് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ പരിഹാരത്തോടൊപ്പം നിയമപരിരക്ഷയുള്ള ശാശ്വത പരിഹാരമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സിഎല്‍സിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കയക്കുന്ന ഭീമ ഹര്‍ജി ഒപ്പു ചാര്‍ത്തി ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.