സ്വകാര്യ വ്യക്തിയുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 26.9 കിലോ ചന്ദന മുട്ടികൾ പിടികൂടി;

മലപ്പുറം: സ്വകാര്യ വ്യക്തിയുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനം നിലമ്പൂർ വനം വിജിലൻസ് വിഭാഗം പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാക്കാലൂർ കാവനൂർ ഭാഗത്ത് നിന്ന് 26.9 കിലോ ചെത്തിയ ചന്ദന മുട്ടികൾ പിടികൂടിയത്.

വീട്ടുടമസ്ഥനായ പ്രതി കാവനൂർ പാറക്കൻ അബ്‌ദുള്‍ സലാം ഒളിവിലാണ്. ചന്ദന മുട്ടികള്‍ക്കൊപ്പം ആയുധങ്ങളും കണ്ടെടുത്തു. ഇവ തുടര്‍ അന്വേഷണത്തിനായി കൊടുമ്പുഴ വനം ഓഫിസിലേക്ക് മാറ്റി. കാവനൂർ മേഖലകളിൽ ചന്ദനവിൽപ്പന സംഘങ്ങൾ ഉണ്ടെന്ന സൂചനയും വനം വകുപ്പ് നൽകുന്നുണ്ട്.

നിലമ്പൂർ വനം വിജിലൻസ് റെയ്ഞ്ച് ഓഫിസർ ബിജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഫീസർ സി കെ വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ പി പ്രദീപ്, പി പി രതീഷ്, പി വിപിൻ, സി അനിൽകുമാർ, കൊടുമ്പുഴ സ്റ്റേഷനിലെ വീണാദാസ്, ശരണ്യ, അബ്‌ദുള്‍ നാസർ എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !