ചെന്നൈ: രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ചെന്നൈ മെട്രോ സംവിധാനം ശക്തിപ്പെടുത്തുകയാണ്. സബർബൻ ട്രെയിനുകളാണ് ചെന്നൈ നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതെങ്കിലും മെട്രോ സംവിധാനത്തെ ആശ്രയിക്കുന്നവർ ധാരാളമാണ്. മെട്രോ സർവീസ് വിജയമായതോടെ കൂടുതൽ ഡ്രൈവറില്ലാ ട്രെയിനുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ചെന്നൈ മെട്രോ.
1,500 കോടിയുടെ നവീകരണത്തിന് കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ70 ഡ്രൈവറില്ലാ ട്രെയിനുകൾ വാങ്ങാനുള്ള കരാറിലാണ് ചെന്നൈ മെട്രോ ഒപ്പിട്ടിരിക്കുന്നത്. ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎൽ) ചെന്നൈ മെട്രോ റെയില്‍വേയ്ക്കായി 70 ഡ്രൈവറില്ല ട്രെയിനുകൾ നിർക്കുക. 3,600 കോടി രൂപയുടെ കരാറിൽ മൂന്ന് കോച്ചുകൾ വീതമുള്ള ഡ്രൈവറില്ല ട്രെയിനുകൾ നിർമിക്കും. ഓരോ ട്രെയിനിനും 1000 പേർക്ക് യാത്ര ചെയ്യാനുള്ള ശേഷിയുണ്ടാകും.
ഡ്രൈവറില്ലെങ്കിലും യാത്രക്കാരെ സഹായിക്കാനും യാത്രാ വേളയിൽ പരാതികൾ ഉണ്ടായാൽ ഉടനടി പരിഹരിക്കുന്നതിനുമായി ജീവനക്കാർ ട്രെയിനിൽ ഉണ്ടാകും. ഡ്രൈവറില്ല ട്രെയിനുകൾ പരമാവധി 90 കിലോമീറ്റർ വേഗതയിലാകും സഞ്ചരിക്കുക.
36 ഡ്രൈവറില്ല ട്രെയിനുകളുടെ ആദ്യ ബാച്ച് ആന്ധ്രാ പ്രദേശിലെ ശ്രീ സിറ്റി ആസ്ഥാനമായുള്ള അൽസ്റ്റോം എന്ന കമ്പനിക്കാണ് ആദ്യം ലഭിച്ചത്. ഈ ട്രെയിനുകളിൽ ആദ്യ ബാച്ച് കഴിഞ്ഞ മാസം ഡെലിവറി ചെയ്തു. ഈ ട്രെയിനുകൾ ചെന്നൈയിലെ പൂനമല്ലി മെട്രോ യാർഡിൽ ട്രയൽ റൺ നടത്തുകയാണ്. ഡ്രൈവറില്ലാ ട്രെയിനിൻ്റെ പരീക്ഷണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി തുടരുകയാണെന്ന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതുവരെ ഏകദേശം അൻപതോളം പരിശോധനകൾ പൂർത്തിയായി. ട്രെയിനുകളുടെ എല്ലാ യൂണിറ്റുകളും പരിശോധിക്കുന്നുണ്ട്. ഒരു തകരാറും കണ്ടെത്താനയിട്ടില്ല. വേഗത, പ്രവർത്തനം എന്നിവയെല്ലാം പരിശോധിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
മൂന്ന് റൂട്ടുകൾ ഉൾപ്പെടുന്ന മെട്രോ റെയിൽവേ പദ്ധതിയുടെ രണ്ടാം ഘട്ട നിർമാണം ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്. 63,246 കോടി രൂപയുടെ രണ്ടാം ഘട്ട പദ്ധതിക്ക് മൂന്ന് ഇടനാഴികളുള്ളത്. 118.9 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട പദ്ധതി ചെന്നൈ നഗരത്തിലുടനീളമുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് യാത്രാസൗകര്യം സുഗമമാക്കും.
മാധവരം മുതൽ സിപ്‌കോട്ട്, ലൈറ്റ് ഹൗസ് മുതൽ പൂനമല്ലി വരെ, മാധവരം മുതൽ ഷോളിങ്കനല്ലൂർ വരെയുള്ള മൂന്ന് ഇടനാഴികൾ - നഗരത്തിലെ മിക്കവാറും എല്ലാ പ്രധാന മേഖലകളിലൂടെയും കടന്നുപോകും. ലൈറ്റ് ഹൗസ് മുതൽ പൂനമല്ലി ബൈപാസ് (26.1 കി.മീ), മാധവരം മിൽക്ക് കോളനി മുതൽ സിരുശേരി സിപ്‌കോട്ട് (45.8 കി.മീ), മാധവരം മുതൽ ഷോളിങ്ങനല്ലൂർ വരെയുമാണ് (47 കി.മീ) പദ്ധതി ലൈൻ കടന്നുപോകുക.
രണ്ടാം ഘട്ട പദ്ധതിക്കായി അടുത്ത വർഷം മാർച്ചോടെ ചെന്നൈ മെട്രോ റെയിലിൻ്റെ പൂനമല്ലിയിലെ ഡിപ്പോയിൽ ഒൻപത് ഡ്രൈവറില്ലാ ട്രെയിനുകൾ ഓടിയേക്കുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാധവരം മിൽക്ക് കോളനി - സിരുശേരി സിപ്‌കോട്ട് റൂട്ട്, ലൈറ്റ്‌ഹൗസ് - പൂനമല്ലി ബൈപാസ് റൂട്ട്, മാധവരം - ഷോളിങ്ങനല്ലൂർ റൂട്ട് എന്നിവയാണ് ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ സർവീസ് നടത്തുന്ന റൂട്ടുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.