കരുനാഗപ്പള്ളി: അമിതവേഗത്തിലെത്തിയ പിക്കപ് വാൻ ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി പോളിടെക്നിക് കോളജ് ഒന്നാം വർഷ മെക്കാനിക്കൽ വിദ്യാർഥി തേവലക്കര പാലക്കൽ കാട്ടയ്യത്ത് ഷിഹാബുദ്ദീൻ-സജിത ദമ്പതികളുടെ മകൻ അൽത്താഫ് (20) ആണ് മരിച്ചത്.
സഹയാത്രികനായ സുഹൃത്തിനെ ഗുരുതര പരിക്കോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുലശേഖരപുരം സ്വദേശിയും സഹപാഠിയുമായ റിഹാൻ ആണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലുള്ളത്.
ജുമാ നമസ്കാരത്തിനു പള്ളിയിലേക്ക് പോകുംവഴിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്കിൽ അതിവേഗത്തിൽ എത്തിയ എയ്സ് പിക്കപ് വാൻ ഇടിച്ചു കയറിയാണ് അപകടം.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. അഫ്സലാണ് അൽത്താഫിന്‍റെ ഏക സഹോദരൻ. ഖബറടക്കം ശനിയാഴ്ച 12 മണിയോടെ തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.