ആലപ്പുഴ ​ഗവൺമെന്റ് ഡെന്റൽ കോളേജിന്റെ അം​ഗീകാരം താത്ക്കാലികമായി റദ്ദാക്കി ഇന്ത്യൻ ഡെന്റൽ കൗൺസിൽ

ആലപ്പുഴ: ആലപ്പുഴ ​ഗവൺമെന്റ് ഡെന്റൽ കോളേജിന്റെ അം​ഗീകാരം താത്ക്കാലികമായി റദ്ദാക്കി ഇന്ത്യൻ ഡെന്റൽ കൗൺസിൽ. പ്രവേശനം നേടിയ വിദ്യാർഥികളെ മറ്റു കോളജുകളിലേക്ക് മാറ്റാനും, അടുത്ത വർഷം പ്രവേശനം നടത്തരുതെന്നും നിർ​ദേശവും നൽകി. കോളേജിന് സ്വന്തമായി കെട്ടിടമില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം.

2015ലാണ് ആലപ്പുഴ ​ഗവൺമെന്റ് ഡെന്റൽ കോളേജിന്റെ ആരംഭം. പ്രാരംഭത്തിൽ വെറും 50 സീറ്റുകളിൽ മാത്രമായിരുന്നു പ്രവേശനമുണ്ടായിരുന്നത്. പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് നിലവിൽ കോളേജ് പ്രവർത്തിക്കുന്നത്. 2018ൽ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനായില്ല.

2018, 2021 വർഷങ്ങളിലും കോളജിന്റെ അം​ഗീകാരം ഡെന്റൽ കൗൺസിൽ റദ്ദാക്കിയിരുന്നു. വൈകാതെ കെട്ടിട നിർമാണം പൂർത്തിയാക്കി കോളേജിന്റെ പ്രവർത്തനം അവിടേക്ക് മാറ്റും എന്ന ഉറപ്പിലാണ് അം​ഗീകാരം പുനഃസ്ഥാപിച്ചത്. എന്നാൽ അതിൽ നടപടിയൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് നിലവിലെ നടപടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !