പാലക്കാട്∙ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രണ്ടായിരത്തിലേറ ഇരട്ടവോട്ടുകളെന്ന പരാതിയിൽ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ബൂത്ത് ലെവൽ ഓഫിസർമാരോട് കലക്ടർ ഡോ.എസ്.ചിത്ര വിശദീകരണം തേടി.
ഉച്ചയ്ക്കു ശേഷം തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം ചേരും. വ്യാജമായി വോട്ടുകൾ ചേർത്തെന്ന് കണ്ടെത്തിയ മേഖലയിൽ അന്വേഷണം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും തഹസിൽദാർക്കും റിട്ടേണിങ് ഓഫിസർമാർക്കും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡപ്യൂട്ടി കലക്ടർ നിർദേശം നൽകി. ജില്ലാ കലക്ടറുടെ നിർദേശ പ്രകാരമാണ് നടപടി.
പാലക്കാട് മണ്ഡലത്തില്‍ പുതുതായി വോട്ട് ചേര്‍ത്തിരിക്കുന്നവരില്‍ പലരും മറ്റിടങ്ങളില്‍ വോട്ടുള്ളവരാണ്. വോട്ടു മാറിയ കാര്യം പലരും അറിഞ്ഞിട്ടുമില്ല എന്നതാണ് വസ്തുത.
എങ്ങനെ തങ്ങളുടെ വോട്ട് പാലക്കാട്ടേക്ക് മാറിയെന്ന് അറിയില്ലെന്നും പ്രദേശത്ത് നിരവധി പേര്‍ ഇതേ രീതിയില്‍ പരാതി ഉന്നയിച്ചിട്ടുണ്ടെന്നുമാണ് പലരും പറയുന്നത്. കേരളത്തിനു പുറത്ത് സ്ഥിരതാമസമാക്കിയവുടെ വോട്ടുകൾ പോലും പാലക്കാട് മണ്ഡലത്തില്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്.എൽഡിഎഫ് സ്ഥാനാർഥി സരിൻ മൂന്നു മാസം മുൻപ് മാത്രമാണ് പാലക്കാട് വോട്ട് ചേർത്തതെന്നാണ് യുഡിഎഫ് ആരോപണം. ബിജെപി ജില്ലാ അധ്യക്ഷൻ, സംസ്ഥാന ഉപാധ്യക്ഷൻ എന്നിവരും ആരോപണ നിഴലിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.