അടൂർ: പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുണ്ടപ്പള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി മരിച്ചു. പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി 5 മാസം ഗർഭിണിയാണെന്നു സ്ഥിരീകരിച്ചു.
നിലവിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റു നടപടികളിലേക്ക് കടക്കുകയെന്നും പൊലീസ് പറഞ്ഞു. പനി ബാധിച്ച് തിങ്കളാഴ്ച പുലർച്ചെയാണ് പെൺകുട്ടി മരിച്ചത്.
പെൺകുട്ടി കൈ ഞരമ്പ് മുറിച്ചിരുന്നതായും ആന്തരിക അവയവങ്ങൾക്ക് തകരാറു സംഭവിച്ചിരുന്നതായും സൂചനയുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങൾ അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 19ന് സ്കൂളിൽ നിന്ന് ഉല്ലാസ യാത്രയ്ക്ക് പോകാൻ വേണ്ടി വീട്ടുകാർ സ്കൂളിൽ കൊണ്ടുവിട്ടിരുന്നു. സ്കൂളിൽ നിന്ന് ഉല്ലാസ യാത്രയ്ക്കായി ബസ് പുറപ്പെട്ട് അൽപ്പദൂരം ചെന്നപ്പോൾ താൻ വരുന്നില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. പിന്നീട് സ്കൂൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.