ന്യൂഡൽഹി: ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിലേക്ക് മടങ്ങണമെന്ന ഹർജി സുപ്രീംകോടതി തള്ളി. തോൽക്കുമ്പോൾ മാത്രം ചിലർ ഇവിഎമ്മുകളെ പഴിചാരുകയാണെന്ന് കോടതി പരിഹസിച്ചു. മുൻപും സമാന വിഷയത്തിൽ കോടതി ഹർജി തള്ളിയിരുന്നു.
ഇവിഎമ്മുകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഇവിഎമ്മിൽ കൃത്വമത്വം നടക്കുന്നുവെന്നുമായിരുന്നു ഹർജിയിലെ ആരോപണം. അതിനാൽ അമേരിക്ക പോലുള്ള രാജ്യങ്ങളെ പോലെ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ തിരഞ്ഞെടുപ്പ് ജയിച്ചാൽ ഇവിഎമ്മുകളിൽ കൃത്രിമമില്ലെന്നും തോൽക്കുമ്പോൾ മാത്രം തട്ടിപ്പെന്ന് പറയുന്നുവെന്നും ഹർജി തള്ളി സുപ്രീംകോടതി പരിഹസിച്ചു. ചന്ദ്രബാബു നായിഡു, തോറ്റപ്പോൾ ഇവിഎം കൃത്രിമം ആരോപിച്ചു, ഇപ്പോള്‍ ജഗൻ മോഹൻ റെഡ്ഡിയും ഇതുതന്നെ പറയുന്നവെന്ന് കോടതി പറഞ്ഞു.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷം പേപ്പർ ബാലറ്റ് ആവശ്യം കോൺഗ്രസ് വീണ്ടും കടുപ്പിക്കുമ്പഴാണ് സുപ്രീംകോടതി ഹർജി തള്ളിയത്. അതേസമയം ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങാൻ ഭാരത് ജോഡോയാത്രക്ക് സമാനമായ മുന്നേറ്റം ആവശ്യമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാഖാർജ്ജുന ഖർഗെ പറഞ്ഞു.
ഭരണഘടനദിനത്തോട് അനുബന്ധിച്ച് കോൺഗ്രസ് നടത്തിയ പരിപാടിയിൽ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ പ്രക്ഷോഭം ആവശ്യമാണെന്നും ഖർഗെ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് വലിയ ജനമുന്നേറ്റം ആവശയമാണെന്നും ഖർഗേ പറഞ്ഞു. ബാലറ്റ് പേപ്പർ വിഷയം മറ്റു പാർട്ടികളുമായി ചർച്ച ചെയ്യുമെന്നും കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.