2018-ൽ പുറത്തിറങ്ങിയ ‘ഐ ആം സോറി അയ്യപ്പാ’ എന്ന ​ഗാനം ഹിന്ദുവിരുദ്ധം; ഗായിക ഇസൈവാണിക്കെതിരേ സൈബർ ആക്രമണം;

ചെന്നൈ: ബിഗ് ബോസ് തമിഴ് മത്സരാർഥിയും ​ഗായികയുമായ ഇസൈവാണിക്കെതിരേ സൈബർ ആക്രമണം. 2018-ൽ പുറത്തിറങ്ങിയ ‘ഐ ആം സോറി അയ്യപ്പാ’ എന്ന ​ഗാനം ഹിന്ദുവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിക്രമം. സംഭവത്തിൽ, ചെന്നൈ കമ്മിഷണർക്ക് മുമ്പാകെ ഇസൈവാണി പരാതി സമർപ്പിച്ചിട്ടുണ്ട്.

ഗായിക അടുത്തിടെ ഒരു ക്രിസ്ത്യൻ ഭക്തി​ഗാനം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ‘ഐ ആം സോറി അയ്യപ്പാ’ എന്ന ​ഗാനം ചൂണ്ടിക്കാട്ടി ഹിന്ദുത്വ ​ഗ്രൂപ്പുകൾ ഇവർക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ കുപ്രചരണം ആരംഭിച്ചത്. ​​ഗായിക ക്രിസ്ത്യാനിയാണെന്നും ഹിന്ദു ​ദൈവത്തെ ലക്ഷ്യംവെച്ചുള്ള നീക്കമായിരുന്നു ഈ ​ഗാനമെന്നും ഇവർ ആരോപിക്കുന്നു.

ഗാനത്തെക്കുറിച്ച് തെറ്റിദ്ധാരണപരത്തുന്ന സംഘങ്ങളുടെ ഇപ്പോഴത്തെ ആവശ്യം ​ഗായികയ്ക്കും പാ. രഞ്ജിത്തിനുമെതിരേ കേസെടുക്കണമെന്നാണ്. ഗായികയുടെ ഫോൺ നമ്പർ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. ഇതോടെ ഭീഷണി സന്ദേശങ്ങളും കോളുകളും ഇസൈവാണിക്കെത്തി. അശ്ലീലമായി മോർഫ് ചെയ്ത ചിത്രങ്ങൾ ചിലർ അയക്കുന്നതായും പരാതിയുണ്ട്.

പാ. രഞ്ജിത്ത് സ്ഥാപിച്ച ജാതിവിരുദ്ധ സം​ഗീത ബാൻഡായ ദ കാസ്റ്റ്ലെസ് കളക്ടീവാണ് ​ഗാനം ചിട്ടപ്പെടുത്തിയത്. ശബരിമലയിൽ സ്ത്രീകൾ കയറിയാൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്ന വരികൾ ​ഗാനത്തിലുണ്ട്. ജാതി അടിസ്ഥാനമാക്കിയുള്ള ക്ഷേത്രപ്രവേശനങ്ങളേയും ​ഗാനത്തിൽ വിമർശിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !