കുണ്ടറ: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. നല്ലിലയിലെ ക്ലിനിക്കില്‍ ശനിയാഴ്ച വൈകീട്ട് 3.30-ഓടെ ആയിരുന്നു സംഭവം. ക്ലിനിക്കിലെ ശുചീകരണത്തൊഴിലാളിയായ രാജിക്കു നേരേ പുലിയില സ്വദേശി സന്തോഷാണ് ആക്രമണം നടത്തിയത്.
ക്ലിനിക്കില്‍ വച്ചു ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ സന്തോഷ് രാജിയുടെ തലയിലേക്ക് ഒഴിച്ചശേഷം ലൈറ്റർ കത്തിച്ച് തീകൊളുത്തുകയായിരുന്നു. സന്തോഷിന്റെ ദേഹത്തും പെട്രോള്‍ വീണ് തീപിടിച്ചിരുന്നു.രാജിക്ക് മുഖത്തും കഴുത്തിനും കൈക്കും പൊള്ളലുണ്ട്.
ദേഹം മുഴുവൻ പൊള്ളലേറ്റ സന്തോഷ് അതീവ ഗുരുതരാവസ്ഥയിലാണ്. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. ആദ്യ ഭർത്താവ് ഉപേക്ഷിച്ചുപോയശേഷം രാജി സന്തോഷിനൊപ്പമായിരുന്നു താമസമെന്ന് കണ്ണനല്ലൂർ പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.