തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നും നാളെയുമായി ചിലയിടങ്ങളിൽ ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. രാവിലെ 10 മണി വരെയാണ് ജലവിതരണം തടസപ്പെടുക. ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള, വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ – വഴുതക്കാട് റോഡിൽ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനിടെ, ചില സാങ്കേതിക കാരണങ്ങളാൽ അരുവിക്കര 72 എംഎൽഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തേണ്ടി വന്നതിനാലാണ് ജലവിതരണം തടസപ്പെടുന്നത്.
കുര്യാത്തി സെക്ഷൻ പരിധിയിൽ വരുന്ന 700 എം.എം പൈപ്പ് ലൈനുകളിൽ ഇന്റർകണക്ഷൻ ജോലികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ 11 മുതൽ രാത്രി 11 വരെ ഈ മേഖലയിൽ ജലവിതരണം തടസപ്പെടും. പേട്ട, പാൽക്കുളങ്ങര, കടകംപള്ളി, വഞ്ചിയൂർ, കുന്നുകുഴി, ചാക്ക, ശംഖുമുഖം, വെട്ടുകാട്, കരിക്കകം, പൗണ്ട് കടവ്, അണമുഖം വാർഡുകളിലാണ് ജലവിതരണം ഇന്ന് തടസ്സപ്പെടുക.
കുര്യാത്തി, ശ്രീകണ്ഠേശ്വരം, ചാല, വലിയശാല, മണക്കാട്, ശ്രീവരാഹം, പെരുന്താന്നി, പാൽക്കുളങ്ങര, ചാക്ക, ഫോർട്ട്, വള്ളക്കടവ്, കമലേശ്വരം, അമ്പലത്തറ, വലിയതുറ, തമ്പാനൂർ, ശംഖുമുഖം, കളിപ്പാൻകുളം, ആറ്റുകാൽ എന്നിവിടങ്ങളിലാണ് നാളെ ജലവിതരണം നാളെ തടസ്സപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.