തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിച്ച് സ്വതന്ത്ര സോഫ്റ്റ് വയർ നടപ്പിലാക്കുനുള്ള ഉത്തരവടക്കം ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരെയും അസിസ്റ്റന്റ് ഫീൽഡ് ഓഫിസർ മാരെയും പ്രതികൂലമായി ബാധിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർസ് അസോസിയേഷൻ ഡയറക്ടറേറ്റ് പടിക്കൽ ധർണ്ണ നടത്തി.
ധർണ്ണ ജില്ലാ പഞ്ചായത്ത് അംഗം ഭഹദ് റൂഫസ് ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡൻറ് ദുനിംസ് രിയാസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്.വി. എൻ.ജി.ഒ അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി ഷാജി, എസ്.ഇ.യു സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പോത്തൻകോട് റാഫി, എൻ.ജി.ഒ സംഘ് സംസ്ഥാന ജോ. സെക്രട്ടറി പ്രദീപ്പുള്ളാടൻ, കേരള എൻ ജി ഒ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം അനീഷ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ പ്രശാന്ത്,
ഷാജി.പി.ജി, കൃഷ്ണദാസ്.വി, നജീബ്.ഇ, അബ്ദുൽ സലാം, മുകേഷ്, ബി.രതീഷൻ അരുമൽ, സജികുമാർ, നവീൻ മഞ്ഞിപ്പുഴ, കുഞ്ഞുമുഹമ്മദ് വാവ ,റജി എന്നിവർ സംസാരിച്ചു. ധർണ്ണയ്ക്ക് ശേഷം ജീവനക്കാർ ഓഫിസ് പടിക്കൽ പ്രകടനം നടത്തി.
ധർണ്ണക്കും പ്രകടനത്തിനും,നൗഫൽ ഖാൻ ,അനു കെ അനിൽകുമാർ, എച്ച് നിസാം, പ്രിജു, സുനിമോൻ, സിന്ധു പി.വി, വഹീദബീഗം, ബിന്ദു. സജീല, സാബു, ലത്തീഫ്, റബീസ് കാസിം, ഷഫീഖ്, ദിലീപ്, എന്നിവർ നേതൃത്വം നൽകി.പ്രശ്നം പരിഹരിച്ചില്ലങ്കിൽ സംഘടന നിയമപരമായും സംഘടനപരമായും നേരിടുമെന്ന് നേതാക്കൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.