സുററ്റിൽ താപി നദിയിൽ വാട്ടർ മെട്രോ പദ്ധതി സജ്ജമാക്കാനൊരുങ്ങി ഗുജറാത്ത്

സുററ്റ്: കൊച്ചിയുടെ ഗതാഗത സംവിധാനങ്ങളിൽ കൊച്ചി മെട്രോയും വാട്ടർ മെട്രോയും വഹിക്കുന്ന പങ്ക് ചെറുതല്ല. യാത്രക്കാർ ഏറ്റെടുത്തതോടെ കൊച്ചി മെട്രോ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. വാട്ടർ മെട്രോയുടെ പുതിയ റൂട്ടുകൾ സംബന്ധിച്ച പഠനം തുടരുന്നുണ്ട്. വിജയകരമായ കൊച്ചി വാട്ടർ മെട്രോ പദ്ധതിക്ക് സമാനമായ രീതിയിൽ വാട്ടർ മെട്രോ സജ്ജമാക്കാനൊരുങ്ങുകയാണ് ഗുജറാത്ത്.

ഗുജറാത്തിലെ സുററ്റിൽ താപി നദിയിൽ വാട്ടർ മെട്രോ പദ്ധതി നടപ്പാക്കാനാണ് ആലോചന. ഇതിൻ്റെ ഭാഗമായി സുററ്റിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം വരും ദിവസങ്ങളിൽ കൊച്ചിയിലെത്തും. കൊച്ചി വാട്ടർ മെട്രോയുടെ പ്രവർത്തനം മനസ്സിലാക്കുന്നതിനും പദ്ധതി നടപ്പാക്കുന്ന രീതി പഠിക്കാനുമാണ് സംഘം എത്തുന്നത്

താപി നദിയിൽ 33 കിലോമീറ്റർ ദൈർഘ്യത്തിൽ വാട്ടർ മെട്രോ സംവിധാനം ഒരുക്കാനാണ് സുററ്റ് മുനിസിപ്പൽ കോർപറേഷൻ (എസ്എംസി) ആലോചിക്കുന്നത്. 70 ലക്ഷത്തോളം ജനസംഖ്യയുള്ള സുററ്റ് നഗരത്തിൻ്റെ ഗതാഗഗ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പദ്ധതി. നഗരത്തിൽ ജനസംഖ്യ വർധനവ് തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്താനുള്ള കണക്റ്റിവിറ്റി വർധിപ്പിക്കാൻ വാട്ടർ മെട്രോയ്ക്ക് സാധിക്കും. 

സിറ്റി ബസുകൾ, മെട്രോ റെയിൽവേ സർവീസുകൾ എന്നിവയുമായി കണക്റ്റിവിറ്റി നൽകുന്ന തരത്തിലാകും പദ്ധതി നടപ്പാക്കുക. ഇതിനൊപ്പം പദ്ധതി പരിസ്ഥിതി സൗഹൃദമാകും എന്ന പ്രത്യേകതയുമുണ്ട്. 

പദ്ധതിയുടെ ഭാഗമായി താപി നദിയുടെ ഇരു കരകളിലും ഭിത്തി നിർമിച്ച് സുരക്ഷ ഉറപ്പാക്കും. ആവശ്യമെങ്കിൽ ജലനിരപ്പ് ക്രമീകരിക്കും. ഇരു കരകളിലും വാട്ടർ മെട്രോയ്ക്കായി സ്റ്റേഷനുകൾ നിർമിക്കും. സുററ്റിലെ വാട്ടർ മെട്രോയുടെ സാധ്യതകൾ കണക്കിലെടുത്ത് 2021 ഡിസംബറിൽ എസ്എംസി കൊച്ചി മുനിസിപ്പൽ കോർപറേഷനുമായി ബന്ധപ്പെടുകയും പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.

കോടികൾ വരുമാനം കൊയ്യാൻ സർക്കാർകൊച്ചി വാട്ടർ മെട്രോയുടെ ചുമതല വഹിക്കുന്ന സംഘത്തിൽ നിന്നുള്ളവർ സുററ്റിൽ നേരിട്ടെത്തി പദ്ധതി നടപ്പാക്കുന്നതിൽ സഹായങ്ങൾ നൽകുമെന്ന് സുററ്റ് മുനിസിപ്പൽ കമ്മീഷണർ ശാലിനി അഗർവാൾ വ്യക്തമാക്കി. ചെലവ് കുറഞ്ഞതും മികച്ച സുരക്ഷയും വാഗ്ദാനം ചെയ്യുന്ന വാട്ടർ മെട്രോ വികസനത്തിന് ഫ്രഞ്ച് ഡവലപ്മെൻ്റ് ഏജൻസിയുടെ ഭാഗത്ത് നിന്നും മാർഗനിർദേശങ്ങൾ ലഭിക്കും. ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. 

പദ്ധതിയുടെ കരട് പ്ലാൻ തയാറാക്കിയിട്ടുണ്ടെന്ന് എസ്എംസി ഉദ്‌ന സോണൽ ചീഫും എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായ ഡിസി ഭഗവാകർ അറിയിച്ചു. ആവശ്യമെങ്കിൽ ഈ പ്ലാനിൽ മാറ്റങ്ങൾ വരുത്തും. താപി നദിയിലെ ജലത്തിൻ്റെ തോത് വർധിപ്പിക്കാനുള്ള നടപടികളുണ്ടാകും. ജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുന്ന രീതിയിലാകും പദ്ധതി പ്രവർത്തനക്ഷമമാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !