കോട്ടയം: മണ്ഡല കാലത്ത് എരുമേലിയില്‍ തീര്‍ഥാടക വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലെ വില ഏകീകരണം അട്ടിമറിച്ച് ഭക്തരെ കൊള്ളയടിക്കാനുള്ള നീക്കം അവസാനിപ്പിക്കാന്‍ ദേവസ്വം മന്ത്രിയും അധികൃതരും അടിയന്തരമായി ഇടപെടണമെന്ന് ബി ജെ പി മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി ആവശ്യപ്പെട്ടു.
ഭക്തര്‍ ആചാരത്തിന്റെ ഭാഗമായി അനുഷ്ഠാനം പോലെ വാങ്ങുന്ന പൂജാ സാധനങ്ങള്‍ക്കും ഇതര ദ്രവ്യങ്ങള്‍ക്കും കാലങ്ങളായി കൊള്ള വിലയാണ് ഈടാക്കുന്നതെന്ന് പരാതി ഉയര്‍ന്നിരുന്നു.
വ്യാപക പരാതിയെ തുടര്‍ന്ന് ‘ഇക്കുറി വില ഏകീകരണത്തിനായി ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ജില്ല ഭരണകൂടം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഒരു വിഭാഗം കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. കച്ചവട സ്ഥാപനങ്ങള്‍ക്കുള്ള ലേലം നേരത്തെ ഉയര്‍ന്ന തുകയ്ക്ക് നല്കിയതിനാല് ഇനി ഏകീകരണം സാധ്യമല്ല എന്നുള്ള നിലപാടാണ് ജമാഅത്ത് പ്രസിഡന്റ് യോഗത്തില്‍ സ്വീകരിച്ചത്.
വില ഏകീകരിച്ചാല്‍ കച്ചവടക്കാര്‍ക്ക് നഷ്ടം ഉണ്ടാകുമെന്ന് പറഞ്ഞു യോഗത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. ഇക്കാര്യത്തില്‍ ജമാഅത്ത് പ്രസിഡന്റിന്റെ നിലപാട് തന്നെയാണോ ജമാഅത്തിനു ഉള്ളതെന്ന്അറിയാന് താല്പര്യമുണ്ട്.
അയ്യപ്പഭക്തര്‍ അതിവിശിഷ്ടമായി കരുതുന്ന ചരട്, ശൂലം ഗദ എന്നിവയ്ക്ക് അമിത ലാഭവും കഴുത്തറപ്പന്‍ നിരക്കുമാണ് വ്യാപാരികള്‍ വര്‍ഷങ്ങളായി ഈടാക്കുന്നത്. പല ദ്രവ്യങ്ങള്‍ക്കും 15 ഇരട്ടി വരെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരെ ചൂഷണം ചെയ്തു വാങ്ങുന്നത്.
ഇത്തരത്തിലുള്ള ചൂഷണം അവസാനിപ്പിക്കുകയും അയ്യപ്പഭക്തര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇവ ലഭ്യമാക്കാന്‍ നടപടിയെടുക്കുകയും വേണം. എന്നാല്‍ അത്തരം നീക്കങ്ങളെ എല്ലാം പാടെ എതിര്‍ക്കുന്ന സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ശബരിമല സീസണ് ചൂഷണരഹിതമാക്കാനും ഭക്തര്‍ക്ക് കുറഞ്ഞ നിരക്കില്‍ പൂജാ വസ്തുക്കള്‍ ലഭ്യമാക്കാനും നടപടിയെടുക്കണം.ഇതിന് ദേവസം മന്ത്രി നേരിട്ട് ഇടപെടണം.
എരുമേലിയിലെ വില നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം മന്ത്രിയും നോക്കുകുത്തിയായി നില്‍ക്കുകയാണ്. അയ്യപ്പ ഭക്തരെ കൊള്ളയടിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.