ഉത്തർപ്രദേശ്: അനധികൃതമായി വീടുകൾ പൊളിച്ച സംഭവത്തിൽ സുപ്രീംകോടതിയിൽ ഉത്തർപ്രദേശ് സർക്കാരിന് കനത്ത തിരിച്ചടി. റോഡ് വികസനത്തിന്റെ പേരിൽ അനധികൃതമായി വീടുകൾ പൊളിച്ച നടപടിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രൂക്ഷമായി വിമർശിച്ചു. നോട്ടീസ് നൽകാതെയുള്ള പൊളിക്കൽ അംഗീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.
2019 ൽ മഹാരാജ്ഗഞ്ചിൽ നടന്ന നടപടിക്കെതിരെയാണ് കോടതിയുടെ വിമർശനം. അമിതമായ കൈകടത്തൽ എന്നാണ് ഉത്തർപ്രദേശ് സർക്കാർ നടപടിയെ കോടതി വിമർശിച്ചത്. നോട്ടീസ് നൽകാതെയുള്ള പൊളിക്കൽ അംഗീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.
ഒരു രാത്രി ഇങ്ങനെ വന്ന് വീടുകൾ പൊളിക്കുന്നത് അംഗീകരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. അതേസമയം വീടുകൾ പൊളിക്കപ്പെട്ട പരാതിക്കാരന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.