പാലാ: പാലായിൽ കഴിഞ്ഞ എട്ട് വർഷക്കാലമായി കാരുണ്യ രംഗത്ത് പ്രവർത്തിച്ച് വരുന്ന കാരുണ്യം സാംസ്ക്കാരിക സമിതി നാളെ 23ന് അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നടത്തുന്നു.
23 ന് രാവിലെ 10ന് വ്യാപാര ഭവൻ ആഡിറ്റോറിയത്തിൽ പൊതുസമ്മേളനം ആരംഭിക്കും സ്വാഗതം ഷൈല ബാലു (സെക്രട്ടറി), അദ്ധ്യക്ഷൻ പി.എ കുഞ്ഞുമോൻ (പ്രസിഡണ്ട്), ഉദ്ഘാടനം കെ ഫ്രാൻസിസ് ജോർജ് എം.പി , അവാർഡ് ദാനം മാണി സി കാപ്പൻ എം.എൽ.എ ,ഡയാലിസിസ് കിറ്റ് വിതരണം ഷാജു വി തുരുത്തൻ (മുൻസിപ്പൽ ചെയർമാൻ) ആശംസകൾ സതീഷ് ചൊള്ളാനി ,ബിനു പുളിക്കക്കണ്ടം ,മേരി ദേവസ്യ (ട്രഷറർ) മൗലാന ബഷീർ ,പ്രശാന്ത് പാലാ ,ബിജു സാഗര ,ഷെഫിന ,പാലാ ഹരിദാസ് ,സോമൻ ,ജാൻസി ,ദേവസൃ വി.വി ,തുടങ്ങിയവർ പ്രസംഗിക്കും .
പാലായിലാകെ നിരവധി കാരുണ്യ പദ്ധതികൾ നടപ്പിലാക്കിയതായി മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.രണ്ട് പെൺകുട്ടികളുടെ കല്യാണം നടത്തുകയും ,സംഘടന നടത്തിയ സൗജന്യ ഫാഷൻ ഡിസൈൻ കോഴ്സിലൂടെ അനേകം യുവതികൾക്കത് ജീവിതമാർഗ്ഗമായി.
പലരും അത് മൂലം വിദേശത്ത് ജോലി നേടുകയുമുണ്ടായി .തങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങളിലൂടെ യുവതികൾ ജീവിത മാർഗം കണ്ടെത്തുമ്പോഴാണ് തങ്ങളും സായൂജ്യമടയുന്നതെന്ന് മീഡിയാ അക്കാഡമിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംഘാടകരായ ഷൈലാ ബാലു ,രാജീവ് ശ്രീ രംഗം ,പ്രശാന്ത് പാലാ ,ജോളി തോമസ് ,മേരി ദേവസ്യ എന്നിവർ അഭിപ്രായപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.