കൊച്ചി: മണ്ഡലകാല സര്‍വീസിന് രണ്ടുഘട്ടമായി 933 ബസുകള്‍ തയ്യാർ. ആദ്യഘട്ടത്തില്‍ 383ഉം രണ്ടാംഘട്ടത്തില്‍ 550 ബസുകളും ഉപയോഗിക്കും. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകളുള്ളhവയാണ് എല്ലാ ബസുകളുമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചു.
ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിനെയാണ് കെഎസ്ആര്‍ടിസി ഇക്കാര്യങ്ങള്‍ അറിയിച്ചത്.628 ജീവനക്കാരാണ് ആദ്യഘട്ടത്തില്‍ സർവീസിനായി പോവുക.
രണ്ടാംഘട്ടത്തില്‍ 728 ജീവനക്കാരുണ്ടാകുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. ലോ ഫ്ലോര്‍ നോണ്‍ എസി- 120, വോള്‍വോ നോണ്‍ എസി- 55, ഫാസ്റ്റ് പാസഞ്ചര്‍-122, സൂപ്പര്‍ ഫാസ്റ്റ്-58, ഡീലക്സ്-15, ഇന്റര്‍സ്റ്റേറ്റ് സൂപ്പര്‍ എക്സ്പ്രസ്-10 എന്നിവയ്ക്കുപുറമേ മൂന്ന് മെയിന്റനന്‍സ് വാഹനങ്ങളും ആദ്യഘട്ടത്തിലുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.