തിരുവനന്തപുരം: കടകള്‍ അടച്ചിട്ട് പ്രതിഷേധം നടത്താൻ സംസ്ഥാനത്തെ റേഷൻ വ്യാപാരികള്‍. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനൽകിയ ഉത്സവബത്ത നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം. ചൊവ്വാഴ്‌ചയാണ് (നവംബര്‍ 19) സംസ്ഥാന വ്യാപകമായി റേഷൻകട ഉടമകളുടെ സമരം.
കഴിഞ്ഞ ദിവസം ചേര്‍ന്ന റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെതാണ് തീരുമാനം. റേഷൻകടകളിൽ സാധനം എത്തിക്കുന്ന കരാറുകാരുടെ സമരം തുടരുന്ന സാഹചര്യത്തിലാണ് റേഷൻ വ്യാപാരികളുടെയും സമര പ്രഖ്യാപനം.
രണ്ട് മാസമായി റേഷൻകട വ്യാപാരികൾക്ക് ഒരു നയാപൈസ വേതനമായി ലഭിച്ചിട്ടില്ലെന്നും ഭക്ഷ്യവകുപ്പും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടുവെന്നും ഇതേ തുടർന്നാണ് സൂചന സമരമെന്നുമാണ് കമ്മിറ്റിയുടെ പ്രതികരണം. സമരവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സംഘടന നോട്ടിസ് നൽകി.
സംസ്ഥാനത്ത് റേഷൻ കാര്‍ഡ് മസ്റ്ററിങ് ചെയ്യുന്നതിനുള്ള കാലാവധി നവംബര്‍ 30ന് അവസാനിക്കും. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്‌റ്ററിങിനുള്ള സമയ പരിധിയാണ് ഈ മാസം അവസാനിക്കുന്നത്. നേരത്തെ, നവംബര്‍ അഞ്ച് വരെയായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. 100 ശതമാനം മസ്റ്ററിങ്ങും പൂര്‍ത്തിയാക്കുന്നതിനായാണ് നവംബര്‍ 30 വരെ സമയപരിധി ദീര്‍ഘിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.