പാലാ: ആഗോള വൈവിധ്യങ്ങളുമായി പാലായിൽ ഫുഡ് ഫെസ്റ്റ് വരുന്നു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിലാണ്‌പാലാ ഫുഡ് ഫെസ്റ്റ്-2024 സംഘടിപ്പിക്കുന്നത്.
ഡിസംബർ 4 മുതൽ 8 വരെ പാലാ നഗര ഹൃദയത്തിൽ പുഴക്കര മൈതാനത്ത് വെച്ചാണ് ഫുഡ് ഫെസ്റ്റ് നടത്തുന്നത്. വിദേശിയും സ്വദേശിയുമായ വിഭവങ്ങളുടെ കലവറയാണ് ഈ ഫുഡ് ഫെസ്റ്റിൽ അവതരിപ്പിക്കുന്നത്. 50 ലധികം സ്റ്റാളുകളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിൽ വിവിധ തരം രുചിയിനങ്ങൾ കൂടാതെ ഡെസേർട്ടുകൾ, ഡ്രിങ്കുകൾ എന്നിവയും, അതിനൊപ്പം വാഹനപ്രദർശനത്തിനായി ഒരു പവിലിയനും ഉണ്ടാകും. ഫുഡ് ഫെസ്റ്റിനോടനുബന്ധിച്ച് എല്ലാ ദിവസവും കലാ പരിപാടികളും വേദിയിൽ നടത്തപ്പെടും.
പാലാ വ്യാപാരഭവനിൽ വെച്ച് വക്കച്ചൻ മറ്റത്തിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ ഷാജു തുരുത്തേൽ ഫുഡ് ഫെസ്റ്റിന്റെ ലോഗോപ്രകാശനം ചെയ്തു. ചടങ്ങിൽ വി.സി ജോസഫ്, ജോസ് ചെറുവള്ളിൽ, യൂത്ത് വിങ്ങ് പ്രസിഡന്റ് ജോൺ ദർശന, എബിസൺ ജോസ്, ജോസ്റ്റിൻ വന്ദന, ബൈജു കൊല്ലംപറമ്പിൽ, അനൂപ് ജോർജ്, ആന്റണി കുറ്റിയാങ്കൽ, ഫ്രഡി നടുത്തൊട്ടിയിൽ, എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.